

തിരൂർ: കാമുകനെ ഒഴിവാക്കാൻ സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയ കാമുകിയെയും കൂട്ടാളികളെയും തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി പെരുമൊടിയൂർ പനങ്ങാട്തൊടി സഫാന (19), തിരൂർ നോർത്ത് അന്നാര പുതുക്കുളങ്ങര വീട്ടിൽ നാദിയ (20), പുതുക്കുളങ്ങര വീട്ടിൽ റബീബ (25), പറവണ്ണ കുട്ടിയസ്സന്റെ പുരയ്ക്കൽ ഇർഷാദ് (28), പറവണ്ണ ബദനത്ത് വീട്ടിൽ അസറുദ്ദീൻ (25) എന്നിവരാണ് അറസ്റ്റിലായത്. സഫാനയുടെ പട്ടാമ്പി കൊണ്ടൂർകര സ്വദേശിയായ 19 വയസ്സുള്ള കാമുകനെയാണ് സംഘം വധിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം തിരൂർ അന്നാരയിലുള്ള സുഹൃത്തുക്കളുടെ വീട്ടിലെത്തിയ സഫാനയെ അന്വേഷിച്ച് സുഹൃത്തിനൊപ്പം കാമുകനും തിരൂരിലെത്തിയിരുന്നു. ഫോണിൽ വിളിച്ചതോടെ കൂട്ടാനെത്താമെന്ന് പറഞ്ഞ് സഫാനയുടെ സുഹൃത്തായ നാദിയ ഇവർക്കരികിലെത്തി. നാദിയയ്ക്കൊപ്പം ഇർഷാദും അസറുദ്ദീനും ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് താഴേപ്പാലം ബൈപാസിലൂടെ ഇവർ ഒരുമിച്ചു നടന്നശേഷം കാറിൽ കയറ്റുകയും, തുടർന്ന് കാമുകനെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ക്രൂരമായി മർദിക്കുകയുമായിരുന്നു. പുലർച്ചെ ഒന്നരയോടെ കാമുകനെ താഴേപ്പാലത്ത് റോഡരികിൽ ഉപേക്ഷിച്ച സംഘം കടന്നുകളഞ്ഞു.
കാമുകന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് വിവരം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കേസെടുത്ത പൊലീസ് പ്രതികളെ ഉടൻ പിടികൂടുകയായിരുന്നു. കാമുകൻ നിരന്തരം ശല്യം ചെയ്യുകയും സ്വാതന്ത്ര്യം നൽകുന്നില്ലെന്നുമാണ് ക്വട്ടേഷൻ നൽകാൻ കാരണമെന്ന് സഫാന പൊലീസിനോട് വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates