പട്ടാപ്പകൽ ജ്വല്ലറിയിൽ ആയുധം കാട്ടി കവർച്ച; 20 പവൻ സ്വർണം കവർന്നു

തമിഴ്‌നാട് രജിസ്ട്രേഷൻ കാറിലെത്തിയ സംഘത്തിനായി തിരച്ചിൽ
 Armed Robbery Jewellery Shop
Armed Robbery Jewellery Shop
Edited By:
Updated on: 
1 min read

പാലക്കാട്: കോട്ടായി പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിങ്ങോട്ടുകുറിശ്ശിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ ആയുധം കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശിയിൽ പ്രവർത്തിക്കുന്ന 'ഇഷാൻ ഗോൾഡ്' ജ്വല്ലറിയിൽ നിന്ന് ഏകദേശം 20 പവനോളം സ്വർണാഭരണങ്ങളാണ് കവർന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.

ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കുന്ന സമയത്താണ് കവർച്ചാ സംഘം എത്തിയത്. TN 07 AE 0145 എന്ന തമിഴ്‌നാട് രജിസ്ട്രേഷൻ നമ്പറിലുള്ള സാൻട്രോ കാറിലാണ് സംഘം എത്തിയത്. ജ്വല്ലറിക്കുള്ളിൽ അതിക്രമിച്ചു കയറിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണാഭരണങ്ങൾ കവർന്ന് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

ഹിന്ദി സംസാരിക്കുന്നവരാണ് കവർച്ചാ സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കവർച്ചയ്ക്ക് ശേഷം സംഘം തൃശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് കടന്നതായാണ് ലഭിക്കുന്ന സൂചന. കോട്ടായി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്തുന്നതിനും കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ വീണ്ടെടുക്കുന്നതിനുമുള്ള നടപടികൾ പോലീസ് സ്വീകരിച്ചുവരികയാണ്. അയൽ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Summary

An armed gang arriving in a Tamil Nadu-registered car looted around 20 sovereigns of gold ornaments in broad daylight from Ishan Gold Jewellery at Peringottukurissi in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER