അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട: ഉൾവനത്തിൽ 7,300-ഓളം കഞ്ചാവ് തൈകൾ നശിപ്പിച്ചു

ഏഴ് മണിക്കൂർ കാൽനടയായി മലകയറി പരിശോധന; നനയ്ക്കാൻ സജ്ജമാക്കിയത് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനം
Attappadi Ganja Cultivation Busted
Attappadi Ganja Cultivation Busted
Edited By:
Updated on: 
1 min read

പാലക്കാട്: 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി അട്ടപ്പാടിയിലെ കൊടുംവനത്തിൽ വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള അതീവ ദുർഘടമായ വനപ്രദേശത്തുനിന്ന് തഴച്ചുവളർന്ന 7,300-ഓളം കഞ്ചാവ് തൈകൾ പൊലീസ് സംഘം കണ്ടെത്തി നശിപ്പിച്ചു. പ്രദേശത്ത് കഞ്ചാവ് കൃഷി വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് അഗളി സബ് ഡിവിഷണൽ ലഹരി വിരുദ്ധ സ്ക്വാഡും അഗളി എസ്ഐ ഹർഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നടത്തിയ സംയുക്ത തെരച്ചിലിലാണ് വൻ കൃഷി പുറത്തുകൊണ്ടുവന്നത്.

Attappadi Ganja Cultivation Busted
സ്റ്റിയറിങ്ങിൽനിന്ന് കൈവിട്ടാൽ നിമിഷങ്ങൾക്കകം അലർട്ട്; ഡ്രൈവറുടെ ഉറക്കം കെടുത്താൻ പാലക്കാട് ഐഐടിയുടെ 'മാജിക് ടച്ച്'!

പുലർച്ചെ 4.30-ന് പുറപ്പെട്ട പൊലീസ് സംഘം ഏഴു മണിക്കൂറിലധികം ചെങ്കുത്തായ മലനിരകളിലൂടെ അതിസാഹസികമായി കാൽനടയായി സഞ്ചരിച്ചാണ് കഞ്ചാവ് തോട്ടങ്ങളിൽ എത്തിയത്. പൊന്നക്കൽ മലയ്ക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലായി പ്രത്യേകം ഒരുക്കിയ 160 തടങ്ങളിലായി നട്ടുവളർത്തിയ ഒന്നര മാസം പ്രായമുള്ള 1,600-ഓളം തൈകളും, പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്തെ 475 തടങ്ങളിൽ തഴച്ചുവളർന്ന 5,700-ഓളം പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടികളുമാണ് കണ്ടെത്തിയത്. കാട്ടുചോലകളിൽനിന്ന് വെള്ളം സംഭരിച്ച് അത്യാധുനിക രീതിയിലുള്ള ഡ്രിപ്പ് ഇറിഗേഷൻ പൈപ്പ് സംവിധാനങ്ങൾ ഒരുക്കിയാണ് സംഘം കഞ്ചാവ് തൈകൾ നനച്ചിരുന്നത്. കണ്ടെത്തിയ കഞ്ചാവ് തൈകൾ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുതന്നെ തീയിട്ട് നശിപ്പിച്ചു.

Attappadi Ganja Cultivation Busted
കാസർകോട് എംജി റോഡ് വീതികൂട്ടാൻ ഭൂമി വിട്ടുനൽകാൻ വ്യാപാരികൾ; ഗതാഗതക്കുരുക്കിന് പരിഹാരമാകും

പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഇൻചാർജ് എം. വിശ്വംഭരൻ, അഗളി ഡിവൈഎസ്പി അശോകൻ എന്നിവരുടെ മേൽനോട്ടത്തിൽ അഗളി ഡാൻസാഫ്, എഎൻഎഫ് സംഘങ്ങളും വനത്തിനുള്ളിലെ സുരക്ഷാ പരിശോധനയിൽ പങ്കാളികളായി. കഞ്ചാവ് കൃഷിക്ക് പിന്നിൽ പ്രവർത്തിച്ച മുഖ്യകണ്ണികളെ കണ്ടെത്തുന്നതിനായി പുതൂർ പൊലീസ് കേസെടുത്ത് സമഗ്ര അന്വേഷണം ആരംഭിച്ചു. ഈ മാസം 20-നും അട്ടപ്പാടിയിൽ പൊലീസ് സംഘം വൻ കഞ്ചാവ് തോട്ടം കണ്ടെത്തിയിരുന്നു. പൊട്ടിക്കൽ ഊരിന് സമീപം പക്കിവായി മലയ്ക്കും തേൻവര മലയ്ക്കും ഇടയിലുള്ള 42 തടങ്ങളിൽ കൃഷി ചെയ്തിരുന്ന 624 പൂർണ്ണവളർച്ചയെത്തിയ കഞ്ചാവ് ചെടികളാണ് അന്ന് കണ്ടെത്തി നശിപ്പിച്ചത്. അട്ടപ്പാടി മലനിരകളിലെ വനമേഖലകൾ കേന്ദ്രീകരിച്ച് സമാന്തരമായി നടക്കുന്ന കഞ്ചാവ് കൃഷികൾ വേരോടെ പിഴുതെറിയാൻ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെയുള്ള തുടർച്ചയായ പരിശോധനകളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

Attappadi Ganja Cultivation Busted
ക്ഷേത്ര കവർച്ചക്കേസ്: 13 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; പൂട്ടിട്ടത് ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന്
Summary

In a massive crackdown against illicit narcotics networks under the district-wide initiative codenamed 'Operation Thoofan,' the Palakkad District Police uncovered and destroyed nearly 7,300 cannabis plants deep inside the forested terrains of Attappadi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com