അട്ടപ്പാടിയിൽ നാടൻ തോക്ക് നിർമ്മാണശാല കണ്ടെത്തി; മൂന്ന് പേർ അറസ്റ്റിൽ

തോക്ക് നിർമ്മാണ വിദഗ്ധനും സഹായികളും പിടിയിൽ.
Illegal Gun Manufacturing Unit
Illegal Gun Manufacturing Unit
Updated on: 
1 min read

പാലക്കാട്: അട്ടപ്പാടിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നാടൻ തോക്ക് നിർമ്മാണശാല പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഷോളയൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലെ കുറുവൻപാടിയിൽ 16 ഏക്കറോളം വിസ്തൃതിയുള്ള തോട്ടത്തിലെ ഷെഡുകളിലാണ് നാടൻ തോക്കുകൾ നിർമ്മിച്ചിരുന്നത്.

രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘവും മണ്ണാർക്കാട് ഡാൻസാഫ് സംഘവും ഷോളയൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധ നിർമ്മാണശാല പിടികൂടിയത്. വൻകിട തോട്ടം വളഞ്ഞ് നടത്തിയ വിശദമായ പരിശോധനയിൽ നിർമ്മാണം പൂർത്തിയായ മൂന്ന് നാടൻ തോക്കുകളും, തോക്ക് നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങളും മറ്റ് സാമഗ്രികളും പൊലീസ് കണ്ടെടുത്തു.

ഇതിനുപുറമേ, തോട്ടത്തിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്ററോളം വാറ്റുചാരായവും പിടിച്ചെടുത്തിട്ടുണ്ട്. നാടൻ തോക്ക് നിർമ്മാണത്തിൽ വിദഗ്ധനായ സരസൻ, ഇയാളുടെ സഹായികളായ സുമേഷ്, ഡാനിയേൽ എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികളെക്കുറിച്ചും ഈ തോക്കുകൾ എവിടേക്കെല്ലാമാണ് വിതരണം ചെയ്തിരുന്നതെന്നത് സംബന്ധിച്ചും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary

A joint team of the Kerala Police and ATS has busted an illegal country-made gun manufacturing unit operating in a remote estate at Attappadi, Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER