അട്ടപ്പാടിയെ വീണ്ടും കണ്ണീരിലാഴ്ത്തി നവജാത ശിശുമരണം: ഒരാഴ്ചയ്ക്കിടെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

ദോണിക്കുണ്ട് ഊരിലെ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചു
Attappadi Infant Death
Attappadi Infant DeathRepresentative Image
Edited By:
Updated on: 
1 min read

അട്ടപ്പാടി: ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ശിശുമരണങ്ങൾ വീണ്ടും ആശങ്കാജനകമായ രീതിയിൽ ആവർത്തിക്കുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ നവജാത ശിശുമരണമാണ് അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത്. അഗളി പഞ്ചായത്തിലെ ദോണിക്കുണ്ട് ഊരിലെ രാജി - സുനീഷ് ദമ്പതികളുടെ ആൺകുഞ്ഞാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ മരിച്ചത്. ഇതോടെ കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയിൽ ജീവൻ പൊലിഞ്ഞ കുഞ്ഞുങ്ങളുടെ എണ്ണം പത്തായി ഉയർന്നു.

അരിവാൾ രോഗ ബാധിതയാണ് അമ്മയായ രാജി. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പരിശോധനയിൽ ഗർഭാവസ്ഥയിലുള്ള കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അടിയന്തരമായി വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Attappadi Infant Death
കളിച്ചും രസിച്ചും സ്ഥാനാർത്ഥികളെ അറിയാം: കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ ഗെയിമിങ് ആപ്പുമായി എസ്എഫ്ഐ

2013-ൽ 58 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അട്ടപ്പാടിയിലെ പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളും ദേശീയതലത്തിൽ ചർച്ചയായത്. തുടർന്ന് സർക്കാർ തലത്തിൽ നടപ്പാക്കിയ കർശന ഇടപെടലുകളെ തുടർന്ന് 2023-ൽ അഞ്ചും 2024-ൽ ഏഴുമായി ശിശുമരണ നിരക്ക് കുറഞ്ഞിരുന്നു. എന്നാൽ 2026-ന്റെ തുടക്കത്തിൽ തന്നെ ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പത്ത് കുഞ്ഞുങ്ങൾ മരിച്ചത് മേഖലയിൽ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായി പരാജയപ്പെട്ടതിന്റെ തെളിവാണെന്ന് ആക്ഷേപം ഉയരുന്നു.

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ ആധുനിക ഐസിയു-വെന്റിലേറ്റർ സൗകര്യങ്ങളോ ഇല്ലാത്തതും, ഗർഭിണികൾക്ക് കൃത്യസമയത്ത് മികച്ച ചികിത്സ ലഭിക്കാത്തതുമാണ് മരണങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണമെന്ന് ആദിവാസി സംഘടനകൾ കുറ്റപ്പെടുത്തുന്നു.

Attappadi Infant Death
പത്തുവർഷത്തെ സ്തുത്യർഹമായ സേവനം: കണ്ണൂർ സിറ്റി പൊലീസ് ഡോഗ് സ്ക്വാഡിലെ 'ചേതക്' വിടവാങ്ങി

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരം ഉറപ്പാക്കിയിരുന്ന പോഷകാഹാര പുനരധിവാസ കേന്ദ്രങ്ങളും , ഊരുകളിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി കിച്ചണുകളും ഇപ്പോൾ അടച്ചുപൂട്ടിയ നിലയിലാണ്. ഊരുകളിലേക്ക് നേരിട്ടെത്തി ചികിത്സ നൽകിയിരുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെയും, പാരമ്പര്യമായി കണ്ടുവരുന്ന അരിവാൾ രോഗം നിർണ്ണയിക്കാനുള്ള പ്രത്യേക ക്ലിനിക്കുകളുടെയും പ്രവർത്തനം നിലച്ചു. ഇതിനുപുറമെ, ഗർഭിണികൾക്ക് പ്രതിമാസം ലഭിക്കേണ്ട 'ജനനി ജന്മ രക്ഷ' ഉൾപ്പെടെയുള്ള സർക്കാർ ധനസഹായങ്ങൾ മാസങ്ങളായി കുടിശ്ശികയാണ്. അടിയന്തരമായി സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ഉന്നതതല ഇടപെടൽ ഉണ്ടായില്ലെങ്കിൽ അട്ടപ്പാടി വീണ്ടും വലിയ ദുരന്തത്തിലേക്ക് നീങ്ങുമെന്നാണ് ആശങ്ക.

Attappadi Infant Death
തേയിലത്തുരുത്തുകളിൽ വിസ്മയക്കാഴ്ചകൾ ഒരുക്കി പെരിയകനാൽ: കോടമഞ്ഞും കുളിർമഴയും നിറഞ്ഞ മൂന്നാറിലെ മാന്ത്രിക ഗ്രാമം
Summary

In a distressing resurgence of infant mortality in the tribal heartland of Attappadi, a newborn boy born to Raji and Sunish from Dhonikkundu hamlet in Agali passed away at the Kozhikode Government Medical College Hospital early Tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com