സ്ത്രീവിരുദ്ധ പരാമർശം: മന്ത്രി സിപി ജോണിനെതിരെ പ്രതിഷേധമിരമ്പി; പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിലേക്ക് യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും മാർച്ച്

മന്ത്രി ജനങ്ങളോട് മാപ്പ് പറയണം; കോലം കത്തിച്ച് യുവമോർച്ച, മഹിളാമോർച്ച പ്രവർത്തകർ; ആധുനിക സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയെന്ന് ഡിവൈഎഫ്ഐ
YM Protest Palakkad.
സിപി ജോണിൻറെ കോലം കത്തിച്ച് യുവമോർച്ച
Edited By:
Updated on
1 min read

പാലക്കാട്: സൗജന്യ യാത്രയും ആശുപത്രി സേവനങ്ങളും ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിച്ച ഗതാഗത മന്ത്രി സിപി ജോൺ പൊതുസമൂഹത്തോടും സംസ്ഥാനത്തെ ജനങ്ങളോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ശക്തമായ പ്രതിഷേധം. യുവമോർച്ച, മഹിളാമോർച്ച സംയുക്ത ആഭിമുഖ്യത്തിലും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും പാലക്കാട് കെഎസ്ആർടി.സി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കനത്ത മഴയെ അവഗണിച്ച് നടന്ന യുവമോർച്ചയുടെ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളെയും പൊതുസമൂഹത്തെയും അതിരൂക്ഷമായി അപമാനിച്ച മന്ത്രിക്ക് എങ്ങനെയാണ് തെരുവിലിറങ്ങി നടക്കാൻ കഴിയുന്നതെന്ന് പ്രശാന്ത് ശിവൻ ചോദിച്ചു. തുടർന്ന് പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അമൃതാനന്ദ ബാബു, ജനറൽ സെക്രട്ടറി അജിത്ത്, മഹിളാമോർച്ച നേതാക്കളായ കവിത മേനോൻ, സിന്ധു രാജ്, ജയലക്ഷ്മി രഞ്ജിത തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

DYFI Protest PLKD
മന്ത്രി സിപി ജോണിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം

മന്ത്രിയുടെ പരാമർശം ആധുനിക സമൂഹത്തിന് ചേർന്നതല്ലെന്നും സിപി ജോൺ പ്രസ്താവന പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബി കൃഷ്ണ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എം.എ ജിതിൻരാജ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി. ദിനനാഥ് നന്ദിയും പറഞ്ഞു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിനോദ് കുമാർ, സീനിതാ മോൾ, ഗിരീഷ്, ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.

YM Protest Palakkad.
'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു; സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് സംസാരിച്ചത്': വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി സിപി ജോൺ
YM Protest Palakkad.
'സൗജന്യമുണ്ടെങ്കിൽ ബസിൽ തള്ളിക്കയറും, മക്കളെ വൻ തുക ഫീസ് നൽകി സ്വകാര്യ സ്‌കൂളുകളിൽ പഠിപ്പിക്കും'; വിവാദ പരാമർശവുമായി മന്ത്രി സി പി ജോൺ - വിഡിയോ
YM Protest Palakkad.
വിവാദങ്ങൾക്കിടെ 'പ്രിയദർശിനി'ക്ക് ഒരു മാസം; വൻ വിജയമെന്ന് സർക്കാർ, പുതിയ ബസുകൾ ഉടനില്ലെന്ന് മന്ത്രി സിപി ജോൺ
Summary

Yuva Morcha and DYFI stage protests at Palakkad KSRTC depot demanding transport minister CP John's apology over controversial remarks against women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com