പാലക്കാട്: കാർഷിക-ഗ്രാമീണ മേഖലകളിൽ ഇടനിലക്കാരുടെ ചൂഷണത്തിന് വിരാമമിട്ട് ഉൽപാദകർക്ക് ന്യായവിലയും അർഹമായ ലാഭവും ഉറപ്പാക്കാൻ 'കേരളശ്ശേരി ചന്ത' ആപ്പ് ശ്രദ്ധേയമാകുന്നു. കേരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകളെയും പ്രദേശത്തെ കർഷകരെയും ഏകോപിപ്പിച്ചാണ് നൂതനമായ ഈ ഓൺലൈൻ വിപണന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കർഷകരും കുടുംബശ്രീ സംരംഭകരും ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ, പപ്പടം ഉൾപ്പെടെയുള്ള തനത് നാടൻ ഉൽപന്നങ്ങൾ ന്യായവിലയിൽ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പരമ്പരാഗത വിപണിയിലെ ഇടനിലക്കാരുടെ ഇടപെടലുകൾ പൂർണ്ണമായി ഒഴിവാക്കി, ഉൽപാദകന് തന്നെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിൽപനവില നേരിട്ട് നിശ്ചയിക്കാം എന്നതാണ് ആപ്പിന്റെ പ്രധാന സവിശേഷത. പദ്ധതി തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നൂറുകണക്കിന് ഉൽപ്പന്നങ്ങൾ വിജയകരമായി വിറ്റഴിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി. ഗ്രാമീണ കർഷകരുടെയും സ്ത്രീ സംരംഭകരുടെയും വരുമാനം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകാൻ ഈ സംരംഭത്തിന് സാധിക്കുമെന്ന് കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെബിൻ റഹ്‌മാൻ പറഞ്ഞു.
പത്തിരിപ്പാല മൗണ്ട് സീന കോളജിന്റെ സാങ്കേതിക സഹകരണത്തോടെയാണ് 'കേരളശ്ശേരി ചന്ത' ആപ്പ് വികസിപ്പിച്ചെടുത്തത്. ഉപഭോക്താക്കൾക്ക് ഗൂഗിളിൽ 'കേരളശ്ശേരി ചന്ത' എന്ന് തിരഞ്ഞ് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാവുന്നതാണ്. വാട്‌സാപ്പ് നമ്പർ, വിലാസം, തിരിച്ചറിയൽ രേഖകൾ എന്നിവ നൽകി പ്രാഥമിക രജിസ്ട്രേഷൻ പൂർത്തിയാക്കാം. തുടർന്ന് പഞ്ചായത്ത് ഓഫീസിൽനിന്നുള്ള വിവര പരിശോധന പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമായ നാടൻ ഉൽപന്നങ്ങൾ ആപ്പിലൂടെ നേരിട്ട് ഓർഡർ ചെയ്യാൻ സാധിക്കും. വിപണിയിൽ വലിയ സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ ഉൽപന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് അധികൃതർ.
In a notable initiative to eliminate exploitation by middlemen and ensure fair returns for local producers, Keralassery Grama Panchayat in Palakkad
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates