കായികതാരങ്ങളോടുള്ള സമീപനത്തിൽ കേരളം 10 വർഷം പിറകിൽ; തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്ന് ഒളിമ്പ്യൻ ശ്രീശങ്കർ

സർക്കാരിന്റെ അവഗണന തുടർന്നാൽ കേരളം വിടുന്നത് ആലോചിക്കാൻ നിർബന്ധിതനാകും; ചികിത്സയ്ക്കായി താരം ലണ്ടനിലേക്ക്
Murali Sreeshankar
Murali Sreeshankar
Edited By:
Updated on: 
1 min read

പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന്റെ തിളക്കത്തിലും കേരളത്തിൽ കായികതാരങ്ങളോടുള്ള അവഗണനയിൽ തുറന്ന അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ഒളിമ്പ്യനും ലോങ്ജമ്പ് താരവുമായ എം. ശ്രീശങ്കർ. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കായികതാരങ്ങൾക്ക് നൽകുന്ന പ്രോത്സാഹനത്തിലും ഇൻസെന്റീവുകളിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പത്തുവർഷം പിറകിലാണെന്ന് താരം തുറന്നടിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് മെച്ചപ്പെട്ട സമീപനം ഉണ്ടായില്ലെങ്കിൽ തമിഴ്നാടിന്റെ ക്ഷണം സ്വീകരിച്ച് സംസ്ഥാനം വിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏഷ്യൻ ഗെയിംസിലെ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ശ്രീശങ്കർ പാലക്കാട് യാക്കരയിലെ വീട്ടിൽ പൂർണ്ണ വിശ്രമത്തിലാണ്. പരിക്കേറ്റ കാലിൽ എയർ ഷൂ ധരിച്ച് കഴിയുന്ന താരം, ചെറിയൊരു ശസ്ത്രക്രിയ കൂടി ആവശ്യമായതിനാൽ അടുത്ത ദിവസങ്ങളിൽ ലണ്ടനിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് കായികരംഗത്തെ കേരളത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ച് താരം മനസ്സ് തുറന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com