

ഒറ്റപ്പാലം: കണ്ണിയംപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ മരിച്ചു. പാലക്കാട് ജൈനിമേട് സ്വദേശി സനൂപ് (30) ആണ് മരിച്ചത്. പാലക്കാട് സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സനൂപിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹോദരൻ സഞ്ജയിന് (29) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച കണ്ണിയംപുറം ഏഴുമുറിക്ക് സമീപത്തുവെച്ചായിരുന്നു അപകടം .
സനൂപും സഹോദരൻ സഞ്ജയും സഞ്ചരിച്ച ബൈക്ക് പാലക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഏഴുമുറിക്ക് സമീപത്തെത്തിയപ്പോൾ എതിർദിശയിൽ നിന്ന് അമിതവേഗതയിൽ എത്തിയ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകരുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സഞ്ജയ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates