മുസ്‌ലിം ലീഗ് വിട്ടുനിന്നു: ആനക്കര പഞ്ചായത്ത് എൽഡിഎഫിന്; എംവി ജസീന അധ്യക്ഷ

MV Jaseena
MV Jaseena
Edited By:
Updated on: 
1 min read

പാലക്കാട്: ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ എംവി ജസീന തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതിനെത്തുടർന്ന് കോറം തികയാത്തതിനാൽ മാറ്റിവെച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ജസീന വിജയം കണ്ടത്.

കോൺഗ്രസ്–മുസ്‌ലിം ലീഗ് ഭിന്നതയാണ് പഞ്ചായത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പ്രധാന കാരണം. താൽക്കാലിക നിയമനങ്ങളുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് മുസ്‌ലിം ലീഗിലെ മൂന്ന് അംഗങ്ങൾ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതോടെയാണ് മുൻ പ്രസിഡന്റ് കോൺഗ്രസിലെ പിഎൻ അംബികയ്ക്ക് സ്ഥാനം നഷ്ടമായത്. എന്നാൽ അംബികയെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനത്തോടുള്ള വിയോജിപ്പാണ് ലീഗ് അംഗങ്ങളുടെ ഇപ്പോഴത്തെ വിട്ടുനിൽക്കലിന് പിന്നിൽ. ഇതോടെ യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.

Summary

M.V. Jaseena of the LDF has been elected as the new president of the Anakkara Grama Panchayat in Palakkad, as Muslim League members abstained from the voting due to ongoing rifts within the UDF

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER