ഷാഫിക്കെതിരായ പരാമർശം: 'നെല്ലിക്കാത്തളം' ഒരുക്കാൻ ഉണ്ണിത്താന് കൊറിയറിൽ നെല്ലിക്ക അയച്ച് കോൺഗ്രസ് പ്രവർത്തകർ

ഇന്ന് രാവിലെയാണ് എംപിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചത്
Palakkad Congress Workers Send Gooseberries Courier to  Rajmohan Unnithan
Palakkad Congress Workers Send Gooseberries Courier to Rajmohan Unnithan
Edited By:
Updated on: 
1 min read

പാലക്കാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വിവാദ പരാമർശങ്ങൾക്കെതിരെ വേറിട്ടതും പരിഹാസരൂപത്തിലുള്ളതുമായ പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. "നെല്ലിക്കാത്തളം ഒരുക്കണം" എന്ന പരിഹാസ സന്ദേശത്തോടൊപ്പം കൊറിയർ വഴി നെല്ലിക്ക അയച്ചുനൽകിയാണ് വണ്ടാഴി പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

ഇന്ന് രാവിലെയാണ് എംപിക്ക് കൊറിയർ വഴി നെല്ലിക്ക അയച്ചത്. വടകര എംപി ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരസ്യമായ പരാമർശങ്ങളാണ് പുതിയ പ്രതിഷേധത്തിന് വഴിവെച്ചത്. കോൺഗ്രസിനുള്ളിൽ നേതാക്കൾ തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിലാണ് പാലക്കാട്ടെ പ്രവർത്തകർ പ്രതീകാത്മക പ്രതിഷേധവുമായി രംഗത്തെത്തിയത്.

വിവാദങ്ങൾക്ക് തിരികൊളുത്തിയ പരാമർശങ്ങൾ

ഷാഫി പറമ്പിൽ 'എ' ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നുമുള്ള ഉണ്ണിത്താന്റെ പരാമർശം പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില കോൺഗ്രസ് നേതാക്കളുടെ അനുയായികളാണെന്നും, മുൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി സൂചിപ്പിച്ചും ഉണ്ണിത്താൻ വിമർശനമുന്നയിച്ചിരുന്നു.

ഇതിനുപുറമെ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിവാദങ്ങൾ ഉയർന്ന സമയത്ത് അദ്ദേഹത്തെ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് മുന്നിലുണ്ടായിരുന്നതെന്നും മറ്റുള്ളവർ മാറിനിന്നെന്നുമുള്ള ഉണ്ണിത്താന്റെ പ്രതികരണവും വലിയ ചർച്ചയായി. ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയുടെ കുടുംബവും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പിലിനെ പിന്തുണച്ച് 'എ' ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയതോടെ വിവാദം കൂടുതൽ കടുത്തു. പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് നേതൃത്വം നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് പാലക്കാട്ടെ പ്രവർത്തകരുടെ നെല്ലിക്ക പ്രതിഷേധം ശ്രദ്ധേയമാകുന്നത്.

Summary

In a sarcastic protest against Congress MP Rajmohan Unnithan’s controversial remarks targeting Vadakara MP Shafi Parambil, Congress workers in Palakkad’s Vandazhi panchayat couriered gooseberries (nellikka) to Unnithan with a message advising him to prepare a cooling herbal paste (nellikkathalam), escalating the ongoing factional spat within the party.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER