പാലക്കാട്: ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലക്കാട് ഗവ. മെഡിക്കൽ കോളജ്, ജില്ലാ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദാനന്തര ബിരുദം (MASLP) അല്ലെങ്കിൽ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി ബിരുദം (BASLP), ഒപ്പം സാധുവായ ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് നിശ്ചിത യോഗ്യതകൾ.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്റ്റംബർ 15-ന് രാവിലെ 10:00 മണിക്ക് മെഡിക്കൽ കോളജ് മെയിൻ ബ്ലോക്കിൽ നടക്കുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0491 2951010 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
പാലക്കാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രൊജക്റ്റിലേക്ക് ജി.എൻ.എം. (GNM) നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
45 വയസ് കവിയാത്തവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 23,490 രൂപയാണ് വേതനമായി ലഭിക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും dmohomoeopkd1@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സെപ്റ്റംബർ 12-ന് മുൻപായി അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 7306434076 എന്ന നമ്പറിൽ ബന്ധപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates