കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറി, ഭീഷണിപ്പെടുത്തി; റിട്ടയേർഡ് പൊലീസുകാരനെതിരെ കേസ്

പാലക്കാട് കല്ലേക്കാട് സ്വദേശി ലക്ഷ്മണനെതിരെ പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു
Palakkad Retired Policeman Case
Palakkad Retired Policeman Case
Edited By:
Updated on: 
1 min read

പാലക്കാട്: കോളേജ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് കല്ലേക്കാട് സ്വദേശിയായ റിട്ടയേർഡ് പൊലീസുകാരൻ ലക്ഷ്മണനെതിരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തത്. കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. വഴിയിൽ വെച്ച് വിദ്യാർഥിനിയെ തടഞ്ഞുനിർത്തിയ ഇയാൾ അപമര്യാദയായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത് പൊലീസ് ലക്ഷ്മണനെതിരെ കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Palakkad Retired Policeman Case
കഥകളി അഭ്യസിക്കാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെതിരെ പോക്സോ കേസ്
Palakkad Retired Policeman Case
ഓണത്താളം കൊട്ടിക്കയറുമ്പോൾ ഉണരുന്ന വീര്യം; സ്വരാജ് റൗണ്ട് ഇന്നും തേടുന്നു ആ പഴയ 'ചാത്തുണ്ണിപ്പുലി'യെ
Palakkad Retired Policeman Case
നവീകരണം കടലാസിൽ, ഓണക്കാലത്തും പൂട്ടിക്കിടന്ന് മലമ്പുഴ ഉദ്യാനം; ദുരിതത്തിൽ തൊഴിലാളികളും വ്യാപാരികളും

The Palakkad Town North Police have registered a case against a retired police officer following a complaint that he misbehaved with and threatened a college student.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Congress Protest Against EN Suresh Babu
Suresh Babu Removal Reasons
CPM Palakkad District Secretary Replaced
Palakkad Railway Division
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com