മംഗളൂരു നഷ്ടമായതോടെ പാലക്കാട് ഡിവിഷൻ ശ്വാസംമുട്ടുന്നു: വികസനത്തിന് കാസർകോട് അതിർത്തിയിൽ പുതിയ റെയിൽവേ ടെർമിനൽ അനിവാര്യം

നഷ്ടമായത് 10 പ്ലാറ്റ്‌ഫോമുകൾ; ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താൻ ഇനി ഡിവിഷനിൽ സൗകര്യമില്ല
Palakkad Railway Division
Palakkad Railway DivisionWebsite Southern Railway
Edited By:
Updated on: 
2 min read

പാലക്കാട്: ഒക്ടോബർ ഒന്നു മുതൽ മംഗളൂരു മേഖല പൂർണ്ണമായി വേർപെട്ടുപോയ പശ്ചാത്തലത്തിൽ, കാസർകോട് അതിർത്തിയിൽ പുതിയ റെയിൽവേ ടെർമിനൽ യാഥാർത്ഥ്യമാക്കാതെ പാലക്കാട് ഡിവിഷന് മുന്നോട്ടുപോകാനാകില്ലെന്ന മുന്നറിയിപ്പുമായി റെയിൽവേ രംഗത്തെ വിദഗ്ദ്ധർ. നിലവിലെ പ്രതിസന്ധി മറികടക്കാൻ ചുരുങ്ങിയത് എട്ട് പ്ലാറ്റ്‌ഫോമുകളും മൂന്ന് പിറ്റ്‌ലൈനുകളും ഏഴ് സ്റ്റേബ്ലിങ് ലൈനുകളും അടങ്ങുന്ന വിപുലമായ ടെർമിനൽ സൗകര്യം പാലക്കാട് ഡിവിഷന് അടിയന്തരമായി അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം.

Palakkad Railway Division
തൃശ്ശൂർ അക്വാറ്റിക് കോംപ്ലക്സിൽ സമരങ്ങളുടെ വേലിയേറ്റം: ബിജെപി മാർച്ചിന് നേരെ ജലപീരങ്കി; നീന്തൽ മത്സരങ്ങൾ നിർത്തിവെച്ചു

പാലക്കാട് ഡിവിഷന് കീഴിലുണ്ടായിരുന്ന മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ, ബന്ദർ യാർഡ് എന്നിവയാണ് വിഭജനത്തിലൂടെ നഷ്ടമായത്. മംഗളൂരു ജങ്ഷനിൽ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനുള്ള പദ്ധതി കൂടി പരിഗണിച്ചാൽ ആകെ പത്ത് പ്ലാറ്റ്‌ഫോമുകളുടെ നഷ്ടമാണ് ഡിവിഷന് സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ അഞ്ച് കേന്ദ്രങ്ങളിൽ എക്‌സ്പ്രസ് ട്രെയിനുകളുടെ സമഗ്രമായ അറ്റകുറ്റപ്പണി സൗകര്യങ്ങൾ ലഭ്യമായിരിക്കെ, മംഗളൂരു കൂടി ഒഴിഞ്ഞതോടെ പാലക്കാട് ഡിവിഷനിൽ എവിടെയും ഇത്തരം മെയിന്റനൻസ് സൗകര്യങ്ങളില്ലാത്ത ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.

Palakkad Railway Division
പന്ത്രണ്ട് വർഷത്തിലൊരിക്കലെത്തുന്ന വിരുന്നുകാരന് ആദരവോടെ 'കുറിഞ്ഞി പൂജ'

വിഭജനം പൂർത്തിയായതോടെ ഇനി മംഗളൂരുവിലേക്ക് പുതിയ ട്രെയിനുകൾ ഓടിക്കണമെങ്കിൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ കനിവ് കാത്തിരിക്കേണ്ടി വരും. കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ നഗരത്തിന് പുറത്തുള്ള മംഗളൂരു ജങ്ഷനിലേക്ക് മാറ്റണമെന്ന ആവശ്യം ഇപ്പോൾത്തന്നെ കർണാടക ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നതിനാൽ കേരളത്തിൽ നിന്നുള്ള പുതിയ സർവീസുകൾക്ക് മംഗളൂരുവിൽ പ്രവേശനം ലഭിക്കുക ഒട്ടും എളുപ്പമാകില്ല. നിലവിൽ മംഗളൂരുവിൽ നിന്ന് മലബാർ വഴി കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമായി 23 എക്‌സ്പ്രസ് ട്രെയിനുകൾ ദിവസേന സർവീസ് നടത്തുന്നുണ്ട്.

റെയിൽവേ നിലവിൽ പരിഗണിക്കുന്ന പുതിയ മെഗാ ടെർമിനൽ പദ്ധതികളിൽ ഒന്ന് പാലക്കാട് ഡിവിഷന് അനുവദിക്കുക എന്നതാണ് പ്രധാന പോംവഴി. ഇതിനായി കാസർകോട്ടെ കുമ്പളയിൽ അധികഭൂമി ഏറ്റെടുത്ത് വിപുലമായ കോച്ചിങ് ടെർമിനൽ സൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശം ശക്തമാണ്. ഇതിനൊപ്പം തന്നെ റെയിൽവേയ്ക്ക് ഇതിനകം ഭൂമിയുള്ള കോഴിക്കോട് വെസ്റ്റ് ഹിൽ, കണ്ണൂർ, നിലമ്പൂർ, നീലേശ്വരം തുടങ്ങിയ സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകളും സ്റ്റേബ്ലിങ് ലൈനുകളും അനുവദിച്ച് വികസനം വേഗത്തിലാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Palakkad Railway Division
ഐഐആർഎഫ് റാങ്കിങ്ങിൽ ഒന്നാമത്; പെൺകുട്ടികൾക്ക് കിടക്കാൻ ഇടമില്ല: കോഴിക്കോട് മെഡിക്കൽ കോളജിൽ ഹോസ്റ്റൽ പ്രതിസന്ധി രൂക്ഷം

നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി), എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം സൗത്ത് (നേമം - നിർമ്മാണം നടക്കുന്നു) എന്നീ ടെർമിനലുകൾ സജീവമാണ്. എന്നാൽ മംഗളൂരുവും മംഗളൂരു ജങ്ഷനും നഷ്ടമായ പാലക്കാട് ഡിവിഷനിൽ പാലക്കാട് മാത്രമാണ് ആകെയുള്ളത്. അവിടെയാകട്ടെ ഒരൊറ്റ പിറ്റ്‌ലൈനിന്റെ നിർമ്മാണം മാത്രമാണ് പുരോഗമിക്കുന്നത്. മലബാറിന്റെ സമഗ്രമായ റെയിൽവേ വികസനത്തിന് കുമ്പളയിലോ കാസർകോട് അതിർത്തിയിലോ അത്യാധുനിക ടെർമിനൽ ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് യാത്രക്കാരുടെ സംഘടനകളും സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

Summary

Following the formal bifurcation of the Mangaluru railway area on October 1, the Palakkad Railway Division is facing severe infrastructural constraints, making the establishment of a dedicated new terminal near the Kasaragod border an urgent necessity for future growth

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com