മഴ മുന്നറിയിപ്പ്: നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

​നാളെ ഓറഞ്ച് അലർട്ടും മറ്റന്നാൾ റെഡ് അലർട്ടും
Rain Alert Tourism Restrictions
Rain Alert Tourism RestrictionsCenter-Center-Kochi
Edited By:
Updated on: 
1 min read

പാലക്കാട്: ജില്ലയിൽ അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രമുഖ മലയോര വിനോദസഞ്ചാര മേഖലകളായ നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഒക്ടോബർ 25-ന് ഓറഞ്ച് അലർട്ടും 26-ന് റെഡ് അലർട്ടും പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി അടിയന്തര നടപടി.

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരം വീഴൽ തുടങ്ങിയ അപകട സാധ്യതകൾ കണക്കിലെടുത്താണ് യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നെല്ലിയാമ്പതി ചുരം വഴിയുള്ള യാത്രകൾക്കും അട്ടപ്പാടിയിലേക്കുള്ള യാത്രകൾക്കും സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നെന്മാറ, മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് അധികാരം നൽകി.

മഴയുടെ തീവ്രത വർധിക്കുന്ന ഘട്ടങ്ങളിൽ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റുകളിൽ വാഹനങ്ങൾ തടയുന്നതിനും സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും അടിയന്തര മുൻകരുതലുകൾ അതാത് ഡിഎഫ്ഒമാർ സ്വീകരിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത മലയോര യാത്രകൾ പൊതുജനങ്ങളും വിനോദസഞ്ചാരികളും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ജില്ലയിൽ അതിശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ വൻകിട ക്വാറികളിലെ ഖനന പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടം കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ 25, 26 തീയതികളിൽ ജില്ലയിലെ എല്ലാത്തരം വൻകിട ക്വാറികളുടെയും പ്രവർത്തനം പൂർണ്ണമായി നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി.

Summary

In view of severe weather alerts issued for Palakkad district, the District Disaster Management Authority has issued directives restricting tourist entry to the popular hill stations of Nelliyampathy and Attappadi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com