രാമനാഥപുരത്ത് 'മീറ്റർ കള്ളൻ' വിലസുന്നു; ഒരു മാസത്തിനിടെ അഞ്ച് വാട്ടർ മീറ്ററുകൾ അപ്രത്യക്ഷമായി

പഴയ വാട്ടർ മീറ്ററുകളിൽ ചെറിയ അളവിൽ ചെമ്പ്, പിച്ചള, കാന്തിക ഘടകങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ ലക്ഷ്യമിട്ടായിരിക്കാം മോഷണം നടക്കുന്നതെന്ന് ജല അതോറിറ്റി അധികൃതർ
Water meter
Water meter
Edited By:
Updated on
2 min read

പാലക്കാട്: രാമനാഥപുരം പ്രദേശത്ത് വീടുകളിലെ ശുദ്ധജല കണക്ഷനുകളിലെ വാട്ടർ മീറ്ററുകൾ വ്യാപകമായി മോഷണം പോകുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വെറും 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് നിന്ന് അഞ്ച് വാട്ടർ മീറ്ററുകളാണ് ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷമായത്. തുടർച്ചയായി മീറ്ററുകൾ കാണാതാകുന്നതോടെ പ്രദേശത്ത് ‘മീറ്റർ കള്ളൻ’ സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. മേയ് അവസാനത്തോടെയാണ് പ്രദേശത്ത് മീറ്റർ മോഷണ പരമ്പര ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു.

Water meter
മഞ്ഞക്കൊന്നയെ പിഴുതെറിഞ്ഞ് മുത്തങ്ങ; 80 ഹെക്ടർ വനഭൂമി വീണ്ടെടുത്തു

വീടുകളിലും പൊതു പൈപ്പുകളിലും സ്ഥാപിച്ചിട്ടുള്ള പഴയ മോഡൽ മീറ്ററുകളാണ് പ്രധാനമായും മോഷ്ടിക്കപ്പെടുന്നത്. പഴയ വാട്ടർ മീറ്ററുകളിൽ ചെറിയ അളവിൽ ചെമ്പ്, പിച്ചള, കാന്തിക ഘടകങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുള്ളതിനാൽ ഇവ ലക്ഷ്യമിട്ടായിരിക്കാം മോഷണം നടക്കുന്നതെന്ന് ജല അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇത്തരം പഴയ വാട്ടർ മീറ്ററുകൾക്ക് ആക്രിക്കടകളിൽ 500 രൂപ വരെ വില ലഭിക്കാറുണ്ട്. എന്നാൽ നിലവിൽ ജല അതോറിറ്റി സ്ഥാപിക്കുന്ന പുതിയ മീറ്ററുകളിൽ ഇത്തരം വിലപിടിപ്പുള്ള ലോഹഭാഗങ്ങൾ ഇല്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Water meter
കൊട്ടിയൂരില്‍ അത്തം ചതുശ്ശതവും വാളാട്ടവും തേങ്ങയേറും; തൃക്കലശാട്ടോടെ ഇന്ന് ഉത്സവം സമാപിക്കും

പല വീടുകളിലും ജലവിതരണം രണ്ടോ മൂന്നോ ദിവസം തുടർച്ചയായി തടസ്സപ്പെടുമ്പോഴാണ് മീറ്റർ മോഷണം പോയ വിവരം തന്നെ വീട്ടുകാർ തിരിച്ചറിയുന്നത്. പരാതി ലഭിച്ചാൽ ജല അതോറിറ്റി പുതിയ മീറ്റർ സ്ഥാപിച്ചു നൽകുന്നുണ്ടെങ്കിലും ഇതിന്റെ ഭാരിച്ച ചെലവ് പൂർണ്ണമായും ഉപഭോക്താക്കൾ തന്നെയാണ് വഹിക്കേണ്ടി വരുന്നത്. ഇത് സാധാരണക്കാരായ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. വിഷയത്തിൽ പ്രദേശവാസിയായ ഹരിദാസ് മച്ചിങ്ങലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജല അതോറിറ്റിക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്.

Water meter
പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച പത്താം ക്ലാസുകാരൻ മരണത്തിന് കീഴടങ്ങി; ജൂവിന്റെ അവയവങ്ങൾ ഇനി അഞ്ചുപേരിലൂടെ ജീവിക്കും

തന്റെ അറിവിൽ ഈ പ്രദേശത്ത് ഇതാദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി മീറ്റർ മോഷണം നടക്കുന്നതെന്ന് ഹരിദാസ് പറഞ്ഞു. മോഷണം പോയ അഞ്ച് മീറ്ററുകളും ഒരേ പ്രദേശപരിധിക്കുള്ളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് മോഷ്ടാവിനെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹരിദാസ് മച്ചിങ്ങൽ ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റ് വീടുകളിലെയും മീറ്ററുകൾ ‘മീറ്റർ കള്ളൻ’ കവരുന്നതിന് മുൻപ് പ്രതിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Water meter
കണ്ണൂരിൽ നഴ്സുമാരുടെ സമരം കത്തുന്നു; ജില്ലാ ലേബർ ഓഫീസ് ഉപരോധിച്ചു; അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
Water meter
കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലഡ് ഫിൽട്ടർ സ്റ്റോക്ക് തീർന്നു; തലാസീമിയ രോഗികൾ ദുരിതത്തിൽ
Water meter
വാഹനം ഓടിച്ചുകൊണ്ട് ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷക്കെത്തി; 10,000 രൂപ പിഴ
Summary

Sprinting a bizarre theft layout across the regional civic utility infrastructure, an unidentified thief targeting household water meters has triggered panic in the Ramanathapuram zone of Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com