തൃത്താലയിൽ സിപിഎം ഓഫീസിന്റെ പൂട്ടുകളിൽ പശ ഒഴിച്ച് നശിപ്പിച്ചു; ഫ്ലക്സ് ബോർഡുകളും തകർത്തു

തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
CPIM Office Locks Damaged With Glue
CPIM Office Locks Damaged With Glue
Edited By:
Updated on: 
1 min read

പാലക്കാട്: തൃത്താല ഞാങ്ങാട്ടിരിയിലെ സിപിഎം) ലോക്കൽ കമ്മിറ്റി ഓഫീസിന്റെയും അനുബന്ധ മുറികളുടെയും പൂട്ടുകളിൽ സാമൂഹ്യവിരുദ്ധർ പശ ഒഴിച്ച് തുറക്കാൻ പറ്റാത്ത അവസ്ഥയിലാക്കി. ഓഫീസ് പരിസരത്തെ ഫ്ലക്സ് ബോർഡുകളും അക്രമികൾ തകർത്തിട്ടുണ്ട്. സംഭവത്തിൽ സിപിഎം നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം ഓഫീസ് തുറക്കാനായി പ്രവർത്തകർ എത്തിയപ്പോഴാണ് പൂട്ടുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലക്സ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള പശയാണ് പൂട്ടുകൾക്കുള്ളിൽ ഒഴിച്ചിരിക്കുന്നതെന്ന് സിപിഎം. ലോക്കൽ സെക്രട്ടറി പി.വി. രാമദാസ് വ്യക്തമാക്കി. ലോക്കൽ സെക്രട്ടറിയുടെ മുറിക്ക് പുറമെ യുവകാഹളം ക്ലബ്ബ്, മീറ്റിംഗ് ഹാൾ എന്നിവയുടെ പൂട്ടുകളും ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.പരാതി ലഭിച്ചതിനെത്തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Summary

Miscreants allegedly vandalized the CPI(M) local committee office at Njangattiri in Thrithala, Palakkad, by pouring adhesive into the door locks and destroying flex boards, prompting the Thrithala police to register a case and examine CCTV footage.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER