പരതൂർ സ്കൂൾ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർഥി ജുവനൈൽ ഹോമിലേക്ക്; അനധികൃതമായി തോക്ക് സൂക്ഷിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്

തോക്ക് ഉത്തരേന്ത്യൻ നിർമ്മിതം; സ്കൂൾ അധികൃതർക്കെതിരെയും നടപടിക്ക് സാധ്യത
Thrithala School Shooting
Thrithala School Shooting
Edited By:
Updated on: 
1 min read

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. അതേസമയം, ലൈസൻസില്ലാത്ത തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്‌ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു.

വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർഥിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് പൊലീസ് ശേഖരിക്കും. പരിക്കേറ്റ കുട്ടി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തോക്ക് ഉത്തരേന്ത്യൻ നിർമ്മിതം

സംഭവത്തിൽ അനധികൃതമായി തോക്ക് കൈവശം വെച്ചതിനെതിരെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ കയ്യിലുണ്ടായിരുന്നത് ലൈസൻസില്ലാത്ത, പ്രവർത്തനക്ഷമമായ 0.22 റിവോൾവർ ആണെന്ന് പരിശോധനയിൽ വ്യക്തമായി. ഉത്തരേന്ത്യയിൽ നിർമ്മിച്ച തോക്കാണിതെന്നും, ഇതിലുണ്ടായിരുന്ന തിരകൾ പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ, അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് എങ്ങനെയാണ് കുട്ടിയുടെ കൈവശം എത്തിയതെന്ന കാര്യത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER