പട്ടാമ്പി ഉപജില്ല കലോത്സവ വേദിയിൽ കയ്യാങ്കളി; വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ കായികാധ്യാപകന് മർദ്ദനമേറ്റു|VIDEO

Pattambi Sub District Kalolsavam Clash
Pattambi Sub District Kalolsavam Clash
Edited By:
Updated on: 
1 min read

പട്ടാമ്പി: ഉപജില്ല കലോത്സവ വേദിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. സംഭവത്തിൽ കൊപ്പം ഗവ. സ്കൂൾ താത്കാലിക കായികാധ്യാപകൻ അൻസിലിന് പരിക്കേറ്റു. കലോത്സവം നടക്കുന്ന പരുതൂർ നാടപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത് ഉച്ചയോടെയാണ് വിദ്യാർഥികൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത്.

കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും പരുതൂർ സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന തൃത്താല പൊലീസ് ലാത്തി വീശിയതോടെ വിദ്യാർഥികൾ സ്കൂളിനുള്ളിലേക്ക് കയറുകയും നടുമുറ്റത്ത് വെച്ച് വീണ്ടും സംഘർഷം തുടരുകയുമായിരുന്നു. വിദ്യാർഥികളുടെ കൂട്ടത്തല്ല് പിടിച്ചുമാറ്റാൻ ചെന്നപ്പോഴാണ് കൊപ്പം സ്കൂളിലെ താൽക്കാലിക കായികാധ്യാപകനായ അൻസിലിന് മർദ്ദനമേറ്റത്. അധ്യാപകനെ വിദ്യാർഥികൾ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. തുടർന്ന് മറ്റ് അധ്യാപകരെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.

Summary

A violent clash broke out between students at the Pattambi sub-district youth festival venue in Paruthoor, leading to police lathi-charge and injuries to a temporary physical education teacher who tried to intervene.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER