തിയേറ്ററിനുള്ളിൽ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പൊലീസ് പിടിയിൽ

കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ പെൺകുട്ടിക്ക് നേരെയാണ് അതിക്രമമുണ്ടായത്
Shoranur Theatre Arrest
Shoranur Theatre Arrest
Updated on: 
1 min read

ഷൊർണൂർ: തിയേറ്ററിനുള്ളിൽ സിനിമ കാണുന്നതിനിടെ 13 കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. ഷൊർണൂർ നഗരത്തിലെ എം.ലാൽ തിയേറ്ററിലാണ് സംഭവം. വല്ലപ്പുഴ കല്ലേപ്പറമ്പിൽ വീട്ടിൽ കെ.പി. ജാഫർ (56) ആണ് ഷൊർണൂർ പൊലീസിന്റെ പിടിയിലായത്. കുടുംബത്തോടൊപ്പം സിനിമ കാണാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. സിനിമ കാണുന്നതിനിടെ കുട്ടിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയും ലൈംഗികച്ചുവയോടെ പെരുമാറുകയുമായിരുന്നു. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം നടന്നത്.

അതിക്രമം തിരിച്ചറിഞ്ഞ ഉടൻ തന്നെ പെൺകുട്ടി തന്റെ ഫോൺ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഷൊർണൂർ എസ്ഐ.നജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിയേറ്ററിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Summary

A 56-year-old man was arrested by the Shoranur police for allegedly sexually assaulting a 13-year-old girl inside a cinema theatre in Shoranur, Palakkad district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER