തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ക്ഷേത്രത്തിൽ മോഷണം നടക്കുന്നത് ഇത് മൂന്നാം തവണ
Thrithala Kannanoor Bhagavathi Temple Theft
Thrithala Kannanoor Bhagavathi Temple Theft
Edited By:
Updated on: 
1 min read

തൃത്താല: തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം. ക്ഷേത്രത്തിനകത്തെ ശ്രീകോവിലിന് മുന്നിൽ സൂക്ഷിച്ചിരുന്ന രണ്ട് ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കവർന്നത്. പ്ലാസ്റ്റിക് സ്റ്റൂളിന് മുകളിലായിരുന്നു ഈ ഭണ്ഡാരങ്ങൾ വെച്ചിരുന്നത്. ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്.

രാവിലെ പതിവുപോലെ പൂജകൾക്കായി ക്ഷേത്രത്തിലെത്തിയ മേൽശാന്തിയാണ് നടപ്പന്തലിലെ വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന് സംശയം തോന്നി അകത്ത് കയറി പരിശോധന നടത്തിയപ്പോഴാണ് ശ്രീകോവിലിന് മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. ക്ഷേത്രം ഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

എല്ലാ മാസാവസാനവുമാണ് സാധാരണയായി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്ന് പണം എണ്ണാറുള്ളത്. ഒരു മാസത്തിൽ ഒരു ഭണ്ഡാരത്തിൽനിന്ന് ശരാശരി 4,000 രൂപയ്ക്കും 6,000 രൂപയ്ക്കും ഇടയിലാണ് വരുമാനം ലഭിക്കാറുള്ളത്. ഈ മാസം ആദ്യവാരം ക്ഷേത്രത്തിൽ നവാഹ യജ്ഞം സംഘടിപ്പിച്ചിരുന്നു. യജ്ഞച്ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ഭക്തർ എത്തിച്ചേർന്നതിനാൽ ഇത്തവണ ഭണ്ഡാരത്തിൽ സാമാന്യം നല്ലൊരു തുക ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചു.

Summary

In the third such burglary incident, thieves broke into the Kannanoor Bhagavathi Temple in Thrithala and decamped with two offering boxes placed in front of the sanctum sanctorum, prompting an investigation by the Thrithala police.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com