

പാലക്കാട്: ബിജെപി പദയാത്രയുമായി ബന്ധപ്പെട്ട് ഇന്ന് (നവംബർ 24) പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്ന് മണി മുതൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലൂടെയുള്ള ബസ് സർവീസുകൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത ക്രമീകരണങ്ങൾ ശ്രദ്ധിച്ച് യാത്രകൾ ആസൂത്രണം ചെയ്യണമെന്ന് പൊലീസ് നിർദ്ദേശിച്ചു.
മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോഴിക്കോട് ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ: ശേഖരിപുരത്തുനിന്ന് ബൈപാസ് റോഡ് വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി ഇതേ വഴി തന്നെ തിരിച്ചുപോകണം.
ടൗൺ ബസുകൾ: ശേഖരിപുരത്തുനിന്ന് ബൈപാസ് വഴി മണലി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തണം. തുടർന്ന് കോട്ടമൈതാനം വഴി ടൗൺ ബസ് സ്റ്റാൻഡിലെത്തി മടങ്ങണം. തിരിച്ചുള്ള സർവീസുകൾ കോട്ടമൈതാനം, ഐഎംഎ ജംഗ്ഷൻ, കൽമണ്ഡപം, കോഴിക്കോട് ബൈപാസ് വഴിയായിരിക്കും.
തോലനൂർ, കുത്തനൂർ, ആലത്തൂർ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ: മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ കോട്ടമൈതാനം, എസ്ബിഐ ജംഗ്ഷൻ വഴി സ്റ്റേഡിയം ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കി ഇതേ വഴി തിരിച്ചുപോകണം.
കെഎസ്ആർടിസി ബസുകൾ: കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ ശേഖരിപുരം, കോഴിക്കോട് ബൈപാസ്, കൽമണ്ഡപം വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തണം. ബസ് സ്റ്റാൻഡിൽ നിന്ന് ഈ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന സർവീസുകൾ പേഴിങ്കര, കാവിൽപാട്, ഒലവക്കോട് വഴിയായിരിക്കും സർവീസ് നടത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates