വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ

ഇരുവരും നിരവധി കഞ്ചാവ്, മോഷണക്കേസുകളിൽ പ്രതികൾ
Vadakkencherry Bike Theft Case Arrest
Vadakkencherry Bike Theft Case Arrest.
Edited By:
Updated on: 
1 min read

വടക്കഞ്ചേരി: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടുപറമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് വലയിലാക്കി. പുതുക്കോട് മണപ്പാടം കണക്കന്നൂർ സ്വദേശി രാജി എന്ന ഷിജുവിനെയാണ് (40) വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ തമിഴ്നാട് സ്വദേശി മാതേഷിനെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു.

കഴിഞ്ഞ ജൂലൈ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മണപ്പാടത്തെ വീട്ടുപറമ്പിൽ രാത്രി നിർത്തിയിട്ടിരുന്ന ബൈക്കാണ് പ്രതികൾ മോഷ്ടിച്ചു കടത്തിയത്.

സംഭവത്തിൽ പരാതി ലഭിച്ചയുടൻ അന്വേഷണം ആരംഭിച്ച പൊലീസ്, മൂന്ന് ദിവസത്തിനകം തമിഴ്നാട്ടിൽ നിന്ന് ബൈക്ക് കണ്ടെത്തുകയായിരുന്നു. വാഹനം കൈവശം വെച്ചിരുന്ന തമിഴ്നാട് സ്വദേശി മാതേഷിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. മണപ്പാടം സ്വദേശിയായ ഷിജുവാണ് ബൈക്ക് മോഷ്ടിച്ച് തനിക്ക് കൈമാറിയതെന്ന് മാതേഷ് മൊഴി നൽകി.

തുടർന്ന് ഒളിവിൽപ്പോയ ഷിജുവിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു. കഴിഞ്ഞദിവസം മണപ്പാടത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ ഷിജുവും മാതേഷും മുൻപും നിരവധി കഞ്ചാവ് കേസുകളിലും വാഹന മോഷണക്കേസുകളിലും പ്രതികളാണെന്ന് വടക്കഞ്ചേരി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Summary

Vadakkencherry police have arrested prime accused Shiju alias Raji (40), a native of Manappadam in Puthukkode, in connection with the theft of a motorcycle from the residence of a woman police officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com