വള്ളപ്പുഴ റെയിൽവേ ഗേറ്റ് മാസങ്ങളോളം അടച്ചിടാനുള്ള നീക്കത്തിൽ ആശങ്ക; ബദൽ സംവിധാനം ആവശ്യപ്പെട്ട് എംഎൽഎയും പഞ്ചായത്തും

അനുമതി കിട്ടിയാൽ ബദൽ ഒരുക്കാൻ സന്നദ്ധമെന്ന് പഞ്ചായത്ത്
railway gate
railway gate. Representative image
Edited By:
Updated on: 
1 min read

പാലക്കാട്: റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിന്റെ ഭാഗമായി വള്ളപ്പുഴ റെയിൽവേ ഗേറ്റ് മാസങ്ങളോളം അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗതാഗത തടസ്സം ഒഴിവാക്കാൻ ബദൽ യാത്രാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് മുഹ്സിൻ എംഎൽഎയും വള്ളപ്പുഴ പഞ്ചായത്ത് അധികൃതരും രംഗത്തെത്തി.

റെയിൽവേ അധികാരികളുമായി ചർച്ച നടത്തി നിർമ്മാണ വേളയിൽ ജനങ്ങൾക്ക് റെയിൽവേ ലൈൻ മുറിച്ചു കടക്കാൻ താൽക്കാലിക ക്രോസിങ് സൗകര്യം ഒരുക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. ബദൽ സംവിധാനം ഒരുക്കാതെ ഗേറ്റ് അടയ്ക്കുന്നത് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വള്ളപ്പുഴ ഗവ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, കെഎസ്ഇബി. ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ആശുപത്രികളിലേക്കുള്ള അത്യാഹിത സർവീസുകളും തടസ്സപ്പെടാതിരിക്കാൻ റെയിൽവേ ഗേറ്റിന് സമീപം താൽക്കാലിക പാതയൊരുക്കണമെന്ന് വള്ളപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷും ആവശ്യപ്പെട്ടു. റെയിൽവേ അനുമതി നൽകുകയാണെങ്കിൽ താൽക്കാലിക ക്രോസിങ് നിർമ്മിക്കാൻ പഞ്ചായത്ത് തയ്യാറാണെന്നും അവർ വ്യക്തമാക്കി.

Summary

The proposed months-long closure of the Vallapuzha railway gate for the construction of a railway overbridge has sparked widespread concern among residents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER