മലയാളികളെ 'രക്ഷിക്കാൻ' ഇറങ്ങി വെട്ടിലായി; ഫിലിപ്പീൻസ് വ്ലോഗർമാരുടെ 'കമന്റ് യുദ്ധം' ഒടുവിൽ സൈബർ പൊലീസിൽ!

Filipino Vloggers Comment War Over Defending Malayalis
Filipino Vloggers Comment War Over Defending MalayalisAI Generated|Gemini
Edited By:
Updated on: 
1 min read

തിരുവനന്തപുരം: മലയാളികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ കമന്റിട്ടതിന് പിന്നാലെ അപകീർത്തികരമായ പരാമർശങ്ങളും സൈബർ ആക്രമണവും നേരിടുന്നതായി ആരോപിച്ച് ഫിലിപ്പീൻസ് സ്വദേശിയായ വ്ലോഗർ പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്ത് താമസിക്കുന്ന ആൻ മേരിയാണ് കേരളത്തിലുള്ള മറ്റൊരു ഫിലിപ്പീൻസ് സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസിൽ മാനനഷ്ടത്തിന് പരാതി നൽകിയത്.

കേരളത്തിലെ ഒരു ഉത്സവത്തിന് പോയപ്പോൾ മലയാളികൾ തന്നെ തുറിച്ചുനോക്കിയെന്ന് പരിഹസിച്ചുകൊണ്ട് ആരോപണവിധേയയായ യുവതി ഫേസ്ബുക്കിൽ വിഡിയോ പങ്കുവെച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. ഈ വിഡിയോയ്ക്ക് താഴെ മലയാളികളെ പിന്തുണച്ചും യുവതിയുടെ ചിത്രീകരണത്തോട് വിയോജിച്ചും ആൻ മേരി കമന്റ് ചെയ്തിരുന്നു.

'മലയാളികൾ വിദ്യാസമ്പന്നർ'; പിന്തുണച്ചതിന് പിന്നാലെ സൈബർ അധിക്ഷേപം

"ഇവിടുത്തെ ജനങ്ങളെ മോശമായി ചിത്രീകരിക്കുന്നതിനോട് വിയോജിച്ചുകൊണ്ടാണ് ഞാൻ ആദ്യം റീലിന് മറുപടി നൽകിയത്. കേരളത്തിലെ ജനങ്ങൾ വിദ്യാസമ്പന്നരാണെന്നും, പ്രത്യേകിച്ച് തിരുവനന്തപുരത്തെ എന്റെ അനുഭവത്തിൽ ആളുകൾ അജ്ഞരല്ലെന്നും ഞാൻ വ്യക്തമാക്കി. ഒരുപക്ഷേ അവർ നഗരത്തിന് പുറത്തോ മലയോര മേഖലയിലോ ആയിരിക്കാം താമസിക്കുന്നതെന്നും ഞാൻ കമന്റ് ചെയ്തിരുന്നു," ആൻ മേരി പറഞ്ഞു.

എന്നാൽ, ഇതിന് പിന്നാലെ പ്രസ്തുത കണ്ടന്റ് ക്രിയേറ്റർ തനിക്കെതിരെ അപകീർത്തികരമായ കമന്റുകളും ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചതായി ആൻ മേരി ആരോപിക്കുന്നു. ഈ പോസ്റ്റുകൾക്ക് ശേഷം മറ്റുള്ളവരിൽ നിന്നും തനിക്ക് അധിക്ഷേപകരമായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും, സമാനമായ അനുഭവം മറ്റൊരു ഫിലിപ്പീൻസ് സ്വദേശിനിക്കും ഇതേ വ്യക്തിയിൽ നിന്ന് ഉണ്ടായതായി സോഷ്യൽ മീഡിയ വഴി അറിഞ്ഞെന്നും അവർ വ്യക്തമാക്കി.

ഐപി വിലാസം കണ്ടെത്താൻ മെറ്റയെ സമീപിച്ച് സൈബർ പൊലീസ്

പരാതിയുടെ അടിസ്ഥാനത്തിൽ അപകീർത്തികരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച അക്കൗണ്ടിന്റെ ഐപി വിലാസം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറിയിച്ചു. മാനനഷ്ടക്കേസ് ആയതിനാൽ കോടതിയെ സമീപിക്കാൻ പരാതിക്കാരിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് സിറ്റി സൈബർ പൊലീസ് എസ്എച്ച്ഒ വ്യക്തമാക്കി. വിവാദ പോസ്റ്റുകൾ നിലവിൽ നീക്കം ചെയ്തിട്ടുണ്ട്. പരാതിയിൽ പറയുന്ന വ്യക്തിയുടെ തന്നെയാണോ ഈ അക്കൗണ്ട് എന്ന് സ്ഥിരീകരിക്കുന്നതിനായി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയുമായിപൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

Summary

Anne Marie, a Philippines-native vlogger residing in Thiruvananthapuram, has lodged a cyber defamation complaint against another Filipino content creator in Kerala after facing derogatory posts and online harassment for defending Malayalis against the latter's viral video alleging staring at a local festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER