മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം അല്ല, പ്രത്യേക താത്പര്യക്കാർ: ബി ഗോപാലകൃഷ്ണൻ

അടിമുടി ബിജെപിക്കാരനാണ് ഞാൻ, എന്നാൽ എല്ലാവരുമായും നല്ല ബന്ധമാണ്
B Gopalakrishnan
ബി ഗോപാലകൃഷ്ണന്‍file
Edited By:
Updated on: 
1 min read

തൃശൂർ: നടൻ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം അല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. മമ്മൂട്ടിയെ സൈബറിടത്ത് ആക്രമിക്കുന്നത് സൈബര്‍ സഖാക്കളല്ലെന്നും പ്രത്യേക താല്‍പ്പര്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനും തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നുവെന്നും, എന്നാൽ പിണറായി മാർക്സിസ്റ്റ് പാർട്ടി വിടുന്നത് കൊണ്ടാണോ അതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും തന്റെ മകളുടെ വിവാഹത്തിന് വന്നിരുന്നുവെന്നും രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്കാണ് പ്രാധാന്യമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. "അടിമുടി ബിജെപിക്കാരനാണ് ഞാൻ, എന്നാൽ എല്ലാവരുമായും നല്ല ബന്ധമാണ്. കേരളവർമ്മ കോളേജിൽ എസ്എഫ്ഐ വോട്ടുകൊണ്ടാണ് ഞാൻ വിജയിച്ചത്. അത് എന്റെ സമീപനമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ സിപിഎം സഖാക്കൾ ചെറുതാവുകയാണെന്നും നേതാക്കൾ അത് ചെയ്യില്ലെന്നും ഗോപാലകൃഷ്ണൻ ആവർത്തിച്ചു. സിപിഎമ്മിന്റെ പേരുപറഞ്ഞ് നടക്കുന്നവരായിരിക്കും ഇതിന് പിന്നിലെന്നും, സംഘികൾ എന്ന് പറയുന്ന ചിലർക്ക് ആർഎസ്എസുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും, തന്റെ മകളുടെ വിവാഹത്തെ ഈ രീതിയിൽ രാഷ്ട്രീയമായി വലിച്ചിഴക്കാൻ താൽപ്പര്യമില്ലെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

Summary

BJP leader B. Gopalakrishnan has stated that the cyber attack against actor Mammootty is not backed by the CPI(M), while also addressing political reactions regarding leaders attending his daughter's wedding.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER