ചാലക്കുടിയിൽ റോഡിലിറങ്ങി കാട്ടാനയുടെ പരാക്രമം: പള്ളിമുറ്റത്തും കടകൾക്ക് നേരെയും പാഞ്ഞെത്തി|VIDEO

എണ്ണപ്പന തോട്ടത്തിൽ നിന്നിറങ്ങിയത് രാവിലെ ഏഴരയോടെ; അരമണിക്കൂറോളം ഭീതി പരത്തി
Wild Elephant Panic In Chalakudy
Wild Elephant Panic In Chalakudy
Edited By:
Updated on
1 min read

ചാലക്കുടി: വെറ്റിലപ്പാറയിൽ ജനവാസ മേഖലയിലേക്കിറങ്ങിയ കാട്ടാന റോഡിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ 7.30-ഓടെയായിരുന്നു വെറ്റിലപ്പാറ 13-ൽ ആനയുടെ വിളയാട്ടം. സമീപത്തെ എണ്ണപ്പന തോട്ടത്തിൽ നിന്നിറങ്ങിയ ഒറ്റയാൻ പ്രധാന റോഡിലൂടെ തലങ്ങും വിലങ്ങും ഓടി പരത്തുകയായിരുന്നു.

മേരിമാത ലത്തീൻ പള്ളിയുടെ കോമ്പൗണ്ടിലേക്കാണ് കാട്ടാന ആദ്യം ഓടിക്കയറിയത്. തുടർന്ന് റോഡരികിലെ കടകൾക്ക് നേരെയും ചിഹ്നംവിളിച്ച് പാഞ്ഞടുത്തു. ആളുകൾ ബഹളം വെച്ചും ചിതറിയോടിയും ഒഴിഞ്ഞുമാറിയതിനാൽ വലിയ അപകടം ഒഴിവായി.അരമണിക്കൂറോളം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ച ശേഷമാണ് കാട്ടാന തിരികെ എണ്ണപ്പന തോട്ടത്തിലേക്ക് തന്നെ മടങ്ങിയത്. ജനവാസ മേഖലയോട് ചേർന്നുകിടക്കുന്ന എണ്ണപ്പന തോട്ടങ്ങളിൽ ആനകൾ തമ്പടിക്കുന്നത് വെറ്റിലപ്പാറ മേഖലയിൽ വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. രാത്രികാലങ്ങളിൽ മാത്രമല്ല, രാവിലെയും വൈകുന്നേരങ്ങളിലുമടക്കം പകൽസമയങ്ങളിൽ പോലും റോഡിലേക്കും നാട്ടിലേക്കും കാട്ടാനകൾ ഇറങ്ങുന്നത് ഇപ്പോൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Wild Elephant Panic In Chalakudy
പറന്നുയരാൻ ഇടുക്കി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിന് ശാപമോക്ഷം; നിർമ്മാണം ഉടൻ പുനരാരംഭിക്കും
Wild Elephant Panic In Chalakudy
കുന്നംകുളത്ത് വൻ കവർച്ച; മക്കാലിക്കാവിൽ നിന്ന് പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു
Wild Elephant Panic In Chalakudy
വേദനകൾക്ക് വിട; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ 'നന്ദു' എന്ന കടുവയ്ക്ക് ദയാവധം
Summary

Panic gripped commuters and local residents in Vettilappara near Chalakudy on Thursday morning when a wild elephant strayed from a nearby oil palm plantation into civilian areas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com