ചെറുമത്സ്യങ്ങളുമായി ബോട്ട് ഫിഷറീസ് പിടിയിൽ; 2.5 ലക്ഷം രൂപ പിഴ

ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു
Illegal Fishing Boat Seized
Illegal Fishing Boat Seized
Edited By:
Updated on: 
1 min read

ചാവക്കാട്: ചാവക്കാട് മുനക്കക്കടവിൽ ചെറുമത്സ്യങ്ങൾ അടങ്ങുന്ന മീൻപിടിത്ത ബോട്ട് ഫിഷറീസ് വകുപ്പ് അധികൃതർ പിടിച്ചെടുത്തു. ഇവരില്‍നിന്ന് 2.5 ലക്ഷം രൂപ പിഴയും ഈടാക്കി. നിയമപരമായ അളവിലല്ലാത്ത 12 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 5,000 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മീനാണ് ബോട്ടിലുണ്ടായിരുന്നത്. പിടിച്ചെടുത്ത ബോട്ടിലെ ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു.

മുനമ്പം തായാട്ടുപറമ്പില്‍ നീരജിന്റെ ഉടമസ്ഥതയിലുള്ള സോറിസ് എന്ന ബോട്ടാണ് ചേറ്റുവ പടിഞ്ഞാറ് ഭാഗത്തുനിന്ന് പിടികൂടിയത്. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ കെവി സുഗന്ധകുമാരിയുടെ നേതൃത്വത്തിലുളള പ്രത്യേക ടാസ്‌ക് ഫോഴ്‌സ് സംഘമാണ് പരിശോധന നടത്തി ബോട്ട് പിടികൂടിയത്. നിയമാനുസൃതമല്ലാത്ത, കണ്ണിവലുപ്പം കുറഞ്ഞ വലകളും ബോട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

എഎഫ്ഇ.ഒ ലീന ഡെന്നീസ്, മെക്കാനിക് മനോജ്, മറൈൻ എൻഫോഴ്സ് ആന്റ് വിജിലൻസ് വിങ് വിഭാഗം ഓഫീസർമാരായ വി.എൻ. പ്രശാന്ത് കുമാർ, വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, സീ റെസ്‌ക്യൂ ഗാർഡുമാരായ അശ്വിൻ ജോസ്, വർഗീസ് ജിഫിൻ, കൃഷ്ണ പ്രസാദ്, ഡ്രൈവർ അഷറഫ് പേബസാര്‍ എന്നിവരടങ്ങിയ പ്രത്യേക പട്രോളിങ് ടീമണ് പരിശോധന നടത്തിയത്.

Summary

The Fisheries Department seized a fishing boat off Chavakkad Munakkakadavu for catching 5,000 kg of undersized 'Kilimeen' and imposed a fine of Rs 2.5 lakh.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER