പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി കുടുങ്ങിയ സംഭവം; ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്

Chavakkad Taluk Hospital
Chavakkad Taluk Hospital
Edited By:
Updated on: 
1 min read

ചാവക്കാട്: ചാവക്കാട് താലൂക്കാശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിനുള്ളില്‍ പഞ്ഞി കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതി ചേര്‍ത്തത്. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുല്‍ ഷഹ്ഫിയയുടെ പരാതിയിലാണ് നടപടി. ഗുരുവായൂര്‍ എസിപിയുടെ നേതൃത്വത്തിലാണ് കേസില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനുശേഷം ശസ്ത്രക്രിയാ ഭാഗത്ത് ശരീരത്തിനുള്ളില്‍ പഞ്ഞിവെച്ച് തുന്നിക്കെട്ടി എന്നാണ് യുവതിയുടെ പരാതിയിലെ പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം ഡോക്ടര്‍ നിഷേധിച്ചിട്ടുണ്ട്. തന്നില്‍ നിന്നും പണം ആവശ്യപ്പെടുകയും, അത് നല്‍കാതെ വന്നപ്പോള്‍ ഷഹ്ഫിയ മനപ്പൂര്‍വ്വം ഇത്തരം ആരോപണം ഉന്നയിക്കുകയായിരുന്നു എന്നുമാണ് ഡോക്ടര്‍ ടിറ്റോ ടോമിന്റെ വിശദീകരണം. സംഭവത്തില്‍ ഡിഎ.ഒ.യുടെ നേതൃത്വത്തിലും സമാന്തരമായി അന്വേഷണം നടന്നു വരുന്നുണ്ട്.

Summary

Police have registered a case against gynaecologist Dr. Tito Tom at Chavakkad Taluk Hospital after cotton was allegedly left inside a young woman's body during a C-section delivery, following a complaint by Fathimathul Shahfiya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER