കൊടുങ്ങല്ലൂരിൽ പെൺകുട്ടിക്ക് നേരെയുള്ള അതിക്രമം: പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

രമണൻ
രമണൻ
Edited By:
Updated on: 
1 min read

തൃശൂർ: കൊടുങ്ങല്ലൂരിൽ കൊച്ചുപെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് പി.വി. രമണനാണ് സ്ഥാനമൊഴിഞ്ഞത്.

ആക്രിക്കച്ചവടക്കാരൻ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യം സഹിതം പരാതിപ്പെട്ട യുവതിയെ പിവി രമണൻ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇത് വലിയ വിവാദമായതോടെ കോൺഗ്രസ് ജില്ലാ നേതൃത്വം രമണനോട് രാജി ആവശ്യപ്പെടുകയായിരുന്നു. പകരം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. വി.എം. മുഹിയദ്ദീന് മണ്ഡലം പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകി. കൂടാതെ, പരാതിക്ക് ഇടയാക്കിയ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ പാർട്ടി രണ്ടംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, കൊച്ചുപെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ, കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ, കൊടുങ്ങല്ലൂർ മുനിസിപ്പൽ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

Kodungallur Congress Mandalam President P.V. Ramanan resigned following party leadership intervention after an audio clip surfaced showing him threatening a woman who reported the sexual assault of a young girl, while the Kerala State Commission for Protection of Child Rights registered a suo motu case and sought reports from police and civic authorities.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER