

തൃശ്ശൂർ: വടക്കേ ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരനെ മദ്യലഹരിയിൽ ആക്രമിച്ച സംഭവത്തിൽ വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. മദ്യലഹരിയിൽ ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട പ്രതിയെ പിന്തിരിപ്പിക്കാനെത്തിയ ട്രാഫിക് പൊലീസുകാരൻ പ്രവീണിനെയാണ് ഇയാൾ ക്രൂരമായി മർദ്ദിച്ചത്.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് നേരെയും പ്രതി ആക്രമണം അഴിച്ചുവിട്ടു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രവീണിന് നാല് തുന്നലുകളുണ്ട്.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും ഇയാൾ അക്രമാസക്തനായി പെരുമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതി ഹരിഗോവിന്ദിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates