മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും അവധി ബാധകമല്ല
School Holiday
നാളെ അവധിപ്രതീകാത്മക ചിത്രം
Updated on
1 min read

തൃശ്ശൂര്‍: ജില്ലയില്‍ ജൂലൈ നാല് ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ്, CBSE, ICSE, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്‌റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധിയെന്ന് കലക്ടര്‍ അറിയിച്ചു.

അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂവിനും അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കുക.

School Holiday
പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
School Holiday
പൂമല ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാന്‍ അനുമതി, ജാഗ്രതാ നിര്‍ദേശം
Summary

Heavy Rain: Thrissur District Collector Announced School Holiday on Saturday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com