

ചെറുതുരുത്തി: കലാമണ്ഡലത്തെ പ്രതിസന്ധികളിൽ നിന്നും കരകയറ്റുന്നതിനായി സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് വ്യക്തമാക്കി. പൊതുമേഖലാ കമ്പനികള്‍ക്ക് അവരുടെ സിഎസ്ആര്‍ ഫണ്ടിന്റെ ഒരു ഭാഗം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഈ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിനുള്ള കലാമണ്ഡലത്തിന്റെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേരള കലാമണ്ഡലത്തിന്റെ 96-ാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാമണ്ഡലത്തെ സാംസ്‌കാരിക യൂണിവേഴ്‌സിറ്റിയായി ഉയര്‍ത്തുന്നതിനുള്ള സാധ്യതകളും പരിശോധിക്കും. ടൂറിസം വകുപ്പുമായി സഹകരിച്ച് കലാമണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന 'ഡേ വിത്ത് ദ മാസ്റ്റേഴ്‌സ്' പോലുള്ള പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. സ്വന്തം നിലയില്‍ സാമ്പത്തിക വരുമാനം കണ്ടെത്താനുള്ള വഴികളും സ്ഥാപനം തുറക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശമ്പളക്കുടിശ്ശികയടക്കമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates