കൊടുങ്ങല്ലൂരിൽ വാടകക്കെട്ടിടത്തിൽ പെട്ടികളിലാക്കിയ നിലയിൽ 500 രൂപ നോട്ടുകൾ

പരിശോധനയിൽ സിനിമാ നോട്ടുകളെന്ന് കണ്ടെത്തി
Dummy Currency Notes Seized
Dummy Currency Notes Seized
Edited By:
Updated on: 
1 min read

തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കട്ടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ പെട്ടികളിലാക്കിയ നിലയിൽ വൻതോതിൽ 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി. കെട്ടിടത്തിൽ കള്ളനോട്ട് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ സ്ക്വാഡും മതിലകം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 18 ഓളം കാർഡ്ബോർഡ് പെട്ടികളിലായി അടുക്കിവെച്ച നോട്ടുകെട്ടുകൾ കണ്ടെത്തിയത്.

കള്ളനോട്ടുകളാണെന്ന സംശയത്തെത്തുടർന്ന് പൊലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും, ഇവ യഥാർത്ഥ കറൻസിയല്ലെന്നും സിനിമാ ചിത്രീകരണങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന ഡമ്മി നോട്ടുകളാണെന്നുമാണ് പ്രാഥമികമായി കണ്ടെത്തിയത്. പിടിച്ചെടുത്ത നോട്ടുകെട്ടുകൾ മതിലകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, ഇത്രയധികം സിനിമാ നോട്ടുകൾ എന്തിനാണ് വാടകക്കെട്ടിടത്തിൽ രഹസ്യമായി സൂക്ഷിച്ചതെന്നും ആരാണ് ഇവ ഇവിടെ എത്തിച്ചതെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നും, കെട്ടിട ഉടമയെയും വാടകയ്ക്ക് എടുത്തവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Summary

Following a tip-off about counterfeit currency, police raided a rented building in Kodungallur's Sreenarayanapuram and seized 18 cardboard boxes filled with bundles of ₹500 notes, which were later identified as dummy currency used for film shoots.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER