തൃശ്ശൂരിന്റെ ഹൃദയത്തിലെ പാലക്കാടൻ പ്രൗഢി; മനംമയക്കുന്ന ശില്പഭംഗിയുമായി കൊല്ലങ്കോട് കൊട്ടാരം

ഭൂസ്പർശം പാടില്ലാത്ത ഗന്ധർവ്വ വംശജരെന്ന ഐതിഹ്യവും യാഗങ്ങളിലെ സോമലത വിതരണാവകാശവും കൊല്ലങ്കോട് രാജവംശത്തിന്റെ സവിശേഷത.
Kollenkode Palace
Kollenkode PalaceDTPC
Updated on
2 min read

തൃശ്ശൂർ: സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ തിരക്കുകൾക്കിടയിൽ, മനസ്സിന് കുളിർമയേകുന്ന ശില്പഭംഗിയോടെ തലയുയർത്തി നിൽക്കുന്ന ഒരു അപൂർവ്വ സൗധമുണ്ട് - കൊല്ലങ്കോട് പാലസ്. സാധാരണ ടൂറിസ്റ്റുകളുടെ ശ്രദ്ധയിൽ അധികം പെടാതെ കിടക്കുന്ന ഈ മനോഹര കൊട്ടാരം, പാലക്കാടൻ പ്രൗഢിയുടെയും പഴയകാല വാസ്തുവിദ്യയുടെയും നേർക്കാഴ്ചയാണ്. ഇന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിലുള്ള ജില്ലാ പൈതൃക മ്യൂസിയവും ചുവർചിത്ര ഗാലറിയുമായ ഈ കൊട്ടാരസമുച്ചയം, ചരിത്രാന്വേഷികൾക്കൊപ്പം തന്നെ പുത്തൻ തലമുറയുടെ പ്രിയപ്പെട്ട ഫോട്ടോ ലൊക്കേഷൻ കൂടിയാണ്.

Kollenkode Palace
അമൃത് പോലൊരു കാട്ടുതേൻ കേരളത്തിലുണ്ട്, പക്ഷെ വർഷത്തിൽ ആകെ കിട്ടുന്നത് 150 കിലോ മാത്രം! വാങ്ങാൻ നേരെ വയനാട്ടിലേക്ക് വിട്ടോ!

കൊല്ലങ്കോട് രാജവംശത്തിലെ പ്രശസ്തനായ രാജാവ് വാസുദേവ രാജ 1904-ൽ തന്റെ പ്രിയപുത്രിക്കായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരമെന്നാണ് ചരിത്രം. പാലക്കാടൻ ചൂടിൽ നിന്നും മാറിത്താമസിക്കാനുള്ള രാജാവിന്റെ വേനൽക്കാല വസതിയായിരുന്നു ഇവിടമെന്നും പറയപ്പെടുന്നുണ്ട്. 'കൊല്ലങ്കോട് ഭവനം, ഒരു വേനൽക്കാല വസതിയുടെ കഥ' എന്ന് കൊട്ടാരത്തിൽ പ്രത്യേകം വിവരിച്ചെഴുതി വെച്ചിട്ടുമുണ്ട്. തടിയിൽ തീർത്ത ഭംഗിയേറിയ വലിയ ജനാലകളും ചെരിഞ്ഞ മേൽക്കൂരയും കുത്തഴികളുമെല്ലാം ഈ നൂറ്റാണ്ട് പിന്നിട്ട കൊട്ടാരത്തിന്റെ ഗാംഭീര്യം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നു. എന്നാൽ, പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന തൃശ്ശൂരിൽ പാലക്കാട്ടുള്ള കൊല്ലങ്കോട് രാജാവിന് ഇത്രയും വലിയൊരു സൗധം പണിയാൻ ഉണ്ടായ സാഹചര്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ഇന്നും കൃത്യമായ ചരിത്രരേഖകളോ വാമൊഴിക്കഥകളോ ഇല്ലെന്നത് ഈ കൊട്ടാരത്തിന്റെ രഹസ്യ സ്വഭാവം കൂട്ടുന്നു.

Kollenkode Palace
ഉദ്ഘാടനം കഴിഞ്ഞ് ആറുമാസം; വേനൽമഴയിൽ ചോർന്നൊലിച്ച് കോഴിക്കോട് ന്യൂ പാളയം മാർക്കറ്റ്

ശക്തൻ കൊട്ടാരത്തിലേക്ക് മാറിയ മ്യൂസിയവും ഇന്നത്തെ പൈതൃക കേന്ദ്രവും

1975-ലാണ് ഈ ചരിത്രഭവനം പുരാവസ്തു വകുപ്പ് ഔദ്യോഗികമായി ഏറ്റെടുത്ത് മ്യൂസിയമാക്കുന്നത്. ഇവിടെ പ്രവർത്തിച്ചു വന്നിരുന്ന പുരാവസ്തു മ്യൂസിയം 2005-ൽ വടക്കേച്ചിറയുടെ കരയിലുള്ള ശക്തൻ തമ്പുരാൻ കൊട്ടാരത്തിലേക്ക് മാറ്റിസ്ഥാപിക്കുകയുണ്ടായി. തുടർന്ന്, തൃശ്ശൂർ ടൗൺഹാളിൽ ആദ്യ പുരാവസ്തുവകുപ്പ് ഡയറക്ടറായിരുന്ന പാലിയത്ത് അനുജൻ അച്ചൻ സ്ഥാപിച്ച വിഖ്യാതമായ 'ശ്രീമൂലം ചിത്രശാല'യിലെ വിലമതിക്കാനാവാത്ത ചിത്രങ്ങൾ കൊല്ലങ്കോട് കൊട്ടാരത്തിലേക്ക് മാറ്റുകയും ഇതൊരു ആർട്ട് ഗാലറിയാക്കി മാറ്റുകയുമായിരുന്നു. 2005-ൽ ഇത് ചുവർചിത്ര കലാമ്യൂസിയമാക്കിയപ്പോൾ അന്നത്തെ സാംസ്‌കാരിക മന്ത്രി എംഎ ബേബിയാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Kollenkode Palace
മടമീനുകളുടെ 'രക്ഷകൻ'; തോടിന്റെ കാവൽക്കാരനായി ജലീൽ

നിലവിൽ ജില്ലാ പൈതൃക മ്യൂസിയമായി അറിയപ്പെടുന്ന ഇവിടെ പുരാതന വീരക്കല്ലുകൾ, കേരളീയ ക്ഷേത്രങ്ങളുടെ തനത് മാതൃകകൾ, പഴയകാലത്തെ അപൂർവ്വ പാത്രങ്ങൾ തുടങ്ങി വലിയൊരു ചരിത്ര ശേഖരം തന്നെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. പച്ചപ്പുനിറഞ്ഞ കൊട്ടാരത്തിന്റെ വിശാലമായ കോമ്പൗണ്ടിൽ ചാരുബെഞ്ചുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ തൃശ്ശൂർ നഗരത്തിലെത്തുന്നവർക്ക് വിശ്രമ സമയം ചിലവഴിക്കാൻ പറ്റിയ ഒന്നാന്തരമൊരു ഇടമാണിത്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. തിങ്കളാഴ്ചകളിൽ അവധിയായ മ്യൂസിയത്തിലേക്ക് രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവേശനം അനുവദിക്കുന്നത്. ചരിത്ര വിദ്യാർത്ഥികളും സ്കൂൾ കുട്ടികളും പതിവായി ഇവിടെ പഠനയാത്രകളുടെ ഭാഗമായി എത്താറുണ്ട്.

Kollenkode Palace
അമ്മമാരുടെ സ്നേഹത്തിൽ ഒരുങ്ങുന്ന യൂണിഫോം; ഒറ്റപ്പാലം ബധിര വിദ്യാലയത്തിൽ വേറിട്ടൊരു തയ്യൽ വിപ്ലവം

യാഗപാരമ്പര്യവും ഭൂസ്പർശം പാടില്ലാത്ത ഗന്ധർവ്വ വംശജരും

കൊട്ടാരത്തിനുള്ളിൽ പ്രദർശിപ്പിച്ചിട്ടുള്ള കൊല്ലങ്കോട്ട് രാജാക്കന്മാരുടെ ഔദ്യോഗിക കോട്ടും തലപ്പാവുമെല്ലാം സന്ദർശകരിൽ വലിയ കൗതുകമുണർത്തുന്ന കാഴ്ചകളാണ്. കേരളത്തിൽ പണ്ട് കാലം തൊട്ടേ നിലനിന്നിരുന്ന യാഗപാരമ്പര്യത്തിൽ കൊല്ലങ്കോട് രാജവംശത്തിനുള്ള പ്രാധാന്യം അതീവ സവിശേഷമാണ്. സോമയാഗത്തിനും അതിരാത്രത്തിനും എല്ലാം അത്യാവശ്യമായി വരുന്ന വിശുദ്ധമായ 'സോമലത' നൽകുവാനുള്ള പരമാധികാര അവകാശം കൊല്ലങ്കോട്ട് രാജാക്കന്മാർക്കാണ് കല്പിച്ചു നൽകിയിട്ടുള്ളത്. ഇന്നും ആ പരമ്പരാഗത പതിവിന് യാതൊരു മാറ്റവും വന്നിട്ടില്ല.

Kollenkode Palace
ഒരു മേൽക്കൂരയ്ക്ക് കീഴിൽ തോക്കുകളും റേഡിയോകളും! കുന്നംകുളത്തിന്റെ ചരിത്ര വിസ്മയമായിരുന്ന 'പ്രകാശ് ഗൺസ് ആൻഡ് റേഡിയോസ്'

ഇതിനുപുറമെ കൊല്ലങ്കോട്ട് രാജാക്കന്മാർ പുണ്യമേറിയ ഗന്ധർവ്വ വംശത്തിൽപ്പെട്ടവരാണ് എന്നൊരു കൗതുകകരമായ ഐതിഹ്യം കൂടി ചരിത്രത്തിലുണ്ട്. ഗന്ധർവ്വ വംശജരായതിനാൽ ഇവർക്ക് 'ഭൂസ്പർശം' പാടില്ലെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ക്ഷേത്രങ്ങളിൽ പോലും മെതിയടി (തടികൊണ്ടുള്ള പാദുകം) ധരിച്ച് പ്രവേശിക്കാനുള്ള സവിശേഷ അവകാശം ഇവർക്ക് ലഭിച്ചത് ഈ ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണ്. എന്തായാലും കൊല്ലങ്കോട്ട് രാജാവിന് പഴയ കൊച്ചിരാജ്യവുമായുള്ള ഈ അവിഭക്ത ബന്ധം എങ്ങനെ, എപ്പോൾ സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നും വിട്ടുപോയ കണ്ണിയായി ചരിത്രം നിശബ്ദമായി നിൽക്കുന്നു.

Summary

Located in the heart of Thrissur city, the Kollengode Palace stands as a magnificent example of traditional architecture and unsolved historical mysteries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com