കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബസിലും ഇടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് - വിഡിയോ

ഓട്ടോറിക്ഷ ഡ്രൈവർ റോഡിലേക്ക് തെറിച്ചുവീണു. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു
Kunnamkulam Accident
Kunnamkulam AccidentSpecial Arrangement
Updated on
1 min read

കുന്നംകുളം: കുന്നംകുളം നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും സ്വകാര്യ ബസിലും ഇടിച്ചുകയറി മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുവായൂർ ഭാഗത്തുനിന്നും അമിതവേഗതയിൽ വന്ന കാറാണ് നഗരത്തിലെ പ്രധാന ജംഗ്ഷനിൽ വെച്ച് അപകടം ഉണ്ടാക്കിയത്. കാർ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ നിന്നും പുറത്തേക്ക് തെറിച്ചുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിച്ച ശേഷം പാഞ്ഞുവന്ന കാർ സമീപത്തുണ്ടായിരുന്ന ബസ്സിലും ഇടിച്ചാണ് ഒടുവിൽ നിന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഓട്ടോ ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവത്തിൽ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ ഓടിച്ചയാൾക്ക് ഉറക്കം ബാധിച്ചതാണോ അതോ വാഹനത്തിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Kunnamkulam Accident
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ കാലാവധി നീട്ടിയ ഉത്തരവ് സർക്കാർ റദ്ദാക്കി; ഒബി അരുൺകുമാർ 31-ന് സ്ഥാനമൊഴിയും
Summary

Three people were injured in a road accident in Kunnamkulam town on Wednesday when a speeding car coming from Guruvayur lost control, ramming into an auto-rickshaw and a bus, with CCTV footage showing the auto driver being thrown onto the road.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com