മലക്കപ്പാറയിൽ വ്യൂ പോയിന്റിൽ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ വിനോദസഞ്ചാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

കാൽ വഴുതി കൊക്കയിലേക്ക് വീണത് തൃശൂർ സ്വദേശി; രക്ഷകരായി മലക്കപ്പാറ പൊലീസും വനംവകുപ്പും ടൂറിസ്റ്റ് ബസ് ഡ്രൈവറും
Malakkappara rescue operation
Malakkappara rescue operation
Edited By:
Updated on
1 min read

മലക്കപ്പാറ: അതിർത്തി മേഖലയായ മലക്കപ്പാറ തോട്ടാപുര വ്യൂ പോയിന്റിൽ നിന്നും നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് വീണ വിനോദസഞ്ചാരിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. മലക്കപ്പാറ പൊലീസിന്റെയും വനംവകുപ്പിന്റെയും ഒരു ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും അതിസാഹസികമായ ഇടപെടലാണ് മലയോര മേഖലയിൽ വലിയൊരു ദുരന്തം ഒഴിവാക്കിയത്. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വിനോദസഞ്ചാരിയെ സുരക്ഷിതമായി മുകളിലെത്തിച്ചത്.

Malakkappara rescue operation
കാർ തട്ടിയെടുക്കലും ഒന്നരക്കോടിയുടെ സ്വർണ്ണക്കൊള്ളയും: മുഖ്യപ്രതികളിലൊരാൾ പിടിയിൽ

ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. മുള്ളശ്ശേരി പഞ്ചായത്തിലെ പെരുവള്ളൂർ ദേശം കാരമക്കൽ വീട്ടിൽ അർജുൻ (55) ആണ് വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കൊക്കയിലേക്ക് വീണത്. അഗാധമായ ഗർത്തത്തിലേക്ക് വീണ അർജുന്റെ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്ന മറ്റ് സന്ദർശകർ മലക്കപ്പാറ പൊലീസിലും വനംവകുപ്പിലും വിവരമറിയിക്കുകയായിരുന്നു.

വടം കെട്ടി താഴ്ചയിലേക്ക്; സുരക്ഷാ സന്നാഹങ്ങളില്ലാതെ സാഹസികത

വിവരമറിഞ്ഞ ഉടൻ തന്നെ മലക്കപ്പാറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജെയ്‌സൺ, സിവിൽ പൊലീസ് ഓഫീസർമാരായ സുശാന്ത്, പ്രവീൺ, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഗിരീഷ് എന്നിവർ സംഭവസ്ഥലത്ത് കുതിച്ചെത്തി. മഴ പെയ്ത് വഴുവഴുപ്പുള്ളതും കടുത്ത അപകടസാധ്യത നിറഞ്ഞതുമായ പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്ക് ഇറങ്ങുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ അനുരാജും പൊലീസിനൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.

യാതൊരുവിധ ആധുനിക സുരക്ഷാ സന്നാഹങ്ങളും ലഭ്യമാകാതിരുന്നിട്ടും വടം (റോപ്പ്) മാത്രം ഉപയോഗിച്ച് ഇവർ അതിസാഹസികമായി 30 അടി താഴ്ചയിലേക്ക് ഇറങ്ങിച്ചെന്നു. വീഴ്ചയുടെ ആഘാതത്തിൽ ശരീരമാകെ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അർജുൻ. വലിയ പ്രതിസന്ധികൾക്കിടയിലും ഏറെ പണിപ്പെട്ടാണ് ഇവർ അർജുനെ വടത്തിൽ ബന്ധിച്ച് സുരക്ഷിതമായി മുകളിലേക്ക് എത്തിച്ചത്. തുടർന്ന് പ്രാഥമിക അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടലിനെ നാട്ടുകാരും വിനോദസഞ്ചാരികളും അഭിനന്ദിച്ചു.

Malakkappara rescue operation
കാശില്ലാതെ സ്ത്രീകള്‍ക്ക് മൂന്നാറില്‍ 'ട്രിപ്പ്' അടിച്ച് വരാം; ഇവിടെയുണ്ടൊരു ഓര്‍ഡിനറി കെഎസ്ആര്‍ടിസി
Malakkappara rescue operation
മഴയണിഞ്ഞ് പീച്ചി; പ്രകൃതിയുടെ പച്ചപ്പും വന്യതയും ആസ്വദിക്കാൻ ഇനി പീച്ചിയിലേക്ക് യാത്രയാകാം
Malakkappara rescue operation
വാസ്തുവിസ്മയത്തിന്റെ പുനർജനി; കാത്തിരിപ്പുകൾക്കൊടുവിൽ വടക്കുന്നാഥന്റെ കിഴക്കേഗോപുരം ഭക്തർക്കായി തുറന്നു
Summary

Malakkappara Police alongside the Forest Department successfully tracked and extracted a 55-year-old tourist who fell into a 30-foot deep gorge at the Thottapura view point on Wednesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com