നാട്ടികയിലെ ടോൾ പിരിവ്: ടിഎൻ പ്രതാപന്റെ ഹർജിയിൽ ഹൈക്കോടതി നോട്ടീസ്

കേന്ദ്ര സർക്കാരിനും എൻഎച്ച്എഐയ്ക്കും നോട്ടീസ്
NH 66 Nattika Toll Plaza
NH 66 Nattika Toll Plaza
Edited By:
Updated on: 
1 min read

കൊച്ചി: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിച്ച നടപടിയെ ചോദ്യം ചെയ്ത് മുൻ എംപി ടി എൻ പ്രതാപൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കേരള ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ച് കേന്ദ്ര സർക്കാരിനും ദേശീയപാത അതോറിറ്റിക്കും ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും എതിർകക്ഷികളോട് കോടതി നിർദ്ദേശം നൽകി.

കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള 53.8 കിലോമീറ്റർ ദേശീയപാത വികസന പ്രവൃത്തികൾ പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപാണ് ഇവിടെ ടോൾ പിരിവ് ആരംഭിച്ചത്. ചാവക്കാട് ബൈപാസ്, ചേറ്റുവ പാലം, വാടാനപ്പള്ളി ഫ്ലൈഓവർ, എടമുട്ടം അണ്ടർപാസ്, വിവിധ ഫുട് ഓവർബ്രിഡ്ജുകൾ, സർവീസ് റോഡുകൾ എന്നിവയുടെ നിർമ്മാണം ഇപ്പോഴും അപൂർണ്ണമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ ജനങ്ങളിൽ നിന്ന് നിർബന്ധിതമായി ടോൾ ഈടാക്കുന്നത് നിയമവിരുദ്ധവും അനീതിയുമാണെന്ന് ഹർജിയിൽ ടിഎൻ പ്രതാപൻ ചൂണ്ടിക്കാട്ടി.

Summary

The Kerala High Court has issued notices and sought detailed counter-affidavits from the Central Government and the National Highways Authority of India (NHAI) on a Public Interest Litigation filed by former MP T.N. Prathapan challenging the illegal toll collection at the Nattika toll plaza on NH 66 before the completion of critical highway construction works

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com