നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

വിദഗ്ധ സമിതി റിപ്പോർട്ട് വരുന്നത് വരെ നിർത്തിവെക്കുമെന്ന അറിയിപ്പ് ലംഘിച്ചു
 Nattika Toll Collection Resumed
Nattika Toll Collection Resumed
Edited By:
Updated on: 
1 min read

തൃശൂർ: ദേശീയപാത നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷമാണ് വീണ്ടും ടോൾ പിരിവ് തുടങ്ങിയത്. ടോൾ വിഷയത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത സർവകക്ഷിയോഗം കളക്ടറേറ്റ് ഹാളിൽ നടന്നുകൊണ്ടിരിക്കെയാണ് പ്ലാസയിൽ ടോൾ പിരിവ് ആരംഭിച്ചത്.

യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് തുടങ്ങിയ വിവരമറിഞ്ഞതോടെ, ചർച്ചയിൽ പങ്കെടുത്തിരുന്ന എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് യോഗം വെറും പ്രഹസനമാണെന്ന് ആരോപിച്ച് ഇടത്, വലത് മുന്നണി നേതാക്കൾ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

വിദഗ്ധ സമിതിയുടെ പരിശോധനാ റിപ്പോർട്ട് വരുന്നത് വരെ തൽക്കാലം നാട്ടികയിലെ ടോൾ പിരിവ് നിർത്തിവെക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ദേശീയപാത അധികൃതർ അറിയിച്ചിരുന്നത്. ഇതിന്റെ മുന്നോടിയായുള്ള സർവകക്ഷിയോഗം കളക്ടറേറ്റിൽ നടക്കുന്നതിനിടയിലാണ് കരാർ കമ്പനി വീണ്ടും ടോൾ പിരിവ് ആരംഭിച്ചത്.

Summary

Toll collection at the Nattika plaza on the National Highway resumed on Monday afternoon while an all-party meeting convened by the District Collector was underway at the Collectorate hall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com