തൃശൂർ: പാലപ്പിള്ളി മേഖലയിൽ പുലിയിറങ്ങി പശുക്കുട്ടികളെ കൊല്ലുന്നത് പതിവാകുന്നു. ഇന്നലെയും പശുക്കുട്ടിയെ പുലി പിടിച്ചതോടെ, ഈ ആഴ്ചയിൽ മാത്രം നാലാം തവണയാണ് പശുക്കുട്ടികൾ പുലിക്ക് ഇരയാകുന്നത്. പാലപ്പിള്ളി ടവർലൈൻ പ്രദേശം, മുസ്ലിം പള്ളി, മൈസൂർ തുടങ്ങിയ ഭാഗങ്ങളിൽ രൂക്ഷമായ പുലി ശല്യമാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് തോട്ടം തൊഴിലാളികളും ജനങ്ങളും ഭീതിയിലാണ് കഴിയുന്നത്.
ഇന്നലെ രാത്രി രണ്ടിന് പാലപ്പിള്ളി മുസ്ലിം പള്ളിയുടെ അടുത്തുള്ള വഴിയിൽ പാഡിയുടെ മുൻപിലൂടെ പുലി പോകുന്നത് അബ്ദുൾറഹ്‌മാൻ ചെറുവക്കത്ത് എന്നയാൾ നേരിട്ട് കണ്ടിരുന്നു. പാലപ്പിള്ളി മേഖലയിൽ ടവർ ലൈൻ പരിസരത്തും പാഡികളുടെ സമീപത്തുമായി ദിവസേനയെന്നോണം പുലിയുടെ സാന്നിധ്യമുണ്ട്.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്റെ ഭാഗമായി കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ സതി രവി, മലയോര സമിതി പ്രസിഡന്റ് ഇ.എ. ഓമന എന്നിവർ പാലപ്പിള്ളി റേഞ്ച് ഓഫീസറെ കണ്ടു. ഇതിൻറെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. പുലിയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates