രാഷ്ട്രപതി ദ്രൗപതി മുർമു തൃശൂരിലെത്തി; ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു

President Droupadi Murmu Arrives In Thrissur
President Droupadi Murmu Arrives In Thrissur
Edited By:
Updated on: 
1 min read

തൃശൂർ: രാഷ്ട്രപതി ദ്രൗപതി മുർമു തൃശൂരിലെത്തി. കുട്ടനെല്ലൂർ ശ്രീ സി. അച്യുതമേനോൻ ഗവൺമെന്റ് കോളജിലെ ഹെലിപാഡിൽ വന്നിറങ്ങിയ രാഷ്ട്രപതിയെ ഗവർണർ ഓം പ്രകാശ് മാത്തൂറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, തൃശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, എം.എൽഎ രാജൻ ജെ. പല്ലൻ എം.എൽഎ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരും രാഷ്ട്രപതിയെ സ്വീകരിക്കാൻ ഹെലിപാഡിൽ എത്തിയിരുന്നു.

Summary

President Droupadi Murmu arrived in Thrissur and was accorded a warm reception at the Sri C. Achutha Menon Government College helipad in Kuttanellur by Kerala Governor Om Prakash Mathur, Union Minister of State Suresh Gopi, Higher Education Minister Roji M. John, Mayor Dr. Niji Justin, and top district officials.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER