പുനർജ്ജനി നൂഴലിൽ അൻപത്തിരണ്ടാം വർഷവും ആദ്യ ഊഴം ചന്തുവെന്ന പാറപ്പുറത്ത് രാമചന്ദ്രന്; ഭക്തിസാന്ദ്രമായി തിരുവില്വാമല

Parappurath Ramachandran Punarjani first turn
Parappurath Ramachandran Punarjani first turn
Edited By:
Updated on: 
1 min read

തൃശ്ശൂർ: തിരുവില്വാമലയിലെ പുനർജ്ജനി നൂഴലിൽ അൻപത്തിരണ്ടാം വർഷവും ആദ്യ ഊഴം നിർവ്വഹിച്ച് 'ചന്തു' എന്ന പാറപ്പുറത്ത് രാമചന്ദ്രൻ. അറുപത്തിമൂന്നുകാരനായ രാമചന്ദ്രൻ, ജ്യേഷ്ഠൻ രാധാകൃഷ്ണനൊപ്പം പതിനേഴാം വയസ്സിൽ കൗതുകത്തിന് ആരംഭിച്ച പുനർജ്ജനി നൂഴൽ പിന്നീട് ജീവിതത്തിലെ ഏറ്റവും വലിയ അനുഷ്ഠാനമായി മാറുകയായിരുന്നു. ജ്യേഷ്ഠൻ നാട്ടിൽ നിന്ന് മാറിത്താമസിച്ചതോടെ ആദ്യ ഊഴത്തിന്റെ നിയോഗം രാമചന്ദ്രനിലേക്കെത്തി. കാലുകളിൽ നീരുണ്ടെങ്കിലും വില്വാദ്രിനാഥന്റെ ദാസനായ രാമചന്ദ്രൻ ഇത്തവണയും ഭക്തിപൂർവ്വം തന്റെ ഊഴം പൂർത്തിയാക്കി.

​തിരുവില്വാമലയിൽ പാലും പാലുത്പന്നങ്ങളും വിറ്റാണ് രാമചന്ദ്രൻ ഉപജീവനം നടത്തുന്നത്. വർഷത്തിലൊരിക്കൽ തുറക്കുന്ന ഗുഹയിൽ ആദ്യം നൂണ്ടുകയറുമ്പോൾ മാറാലയും ചെളിയും നരിച്ചീറുമെല്ലാം ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. പണ്ടൊക്കെ നൂഴാൻ ആളുകളെ പ്രത്യേകം സംഘടിപ്പിക്കേണ്ട അവസ്ഥയായിരുന്നു. എന്നാൽ 'തൂവൽക്കൊട്ടാരം' എന്ന സിനിമയിൽ പുനർജ്ജനിയെക്കുറിച്ച് പരാമർശം വന്നതോടെയാണ് ഭക്തരുടെ വലിയ ഒഴുക്ക് തുടങ്ങിയതെന്നും, ഇന്ന് പുലർച്ചെ മുതൽ തന്നെ നീണ്ട ക്യൂ ആണുള്ളതെന്നും രാമചന്ദ്രൻ പറയുന്നു.

മൂന്ന് ഗുഹാവഴികളുടെ ഘടന കൃത്യമായി മനസ്സിലാക്കി വഴിതെറ്റാതെ വേണം നൂണ്ടുകടക്കാനെന്നും, അതൊരു പ്രാർത്ഥന പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാമചന്ദ്രനൊപ്പം ദേവസ്വത്തിലെ അഞ്ച് ജീവനക്കാരും ആദ്യ സംഘത്തിലുണ്ടാകും. ഇവർ നൂണ്ടുകടന്നതിന് ശേഷമേ മറ്റ് ഭക്തർക്ക് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകുകയുള്ളൂ. ഗുഹയ്ക്കുള്ളിൽ വെളിച്ചം തെളിയിക്കാറില്ലെന്നും, അത് പാടില്ലെന്നാണ് വിശ്വാസമെന്നും രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ഇപ്പോൾ രാമചന്ദ്രനൊപ്പം ഗോകുലും ഈ പുണ്യപാത പിന്തുടരുന്നുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER