പുത്തൂർ സുവോളജിക്കൽ പാർക്കിൽ റെസ്ക്യൂ സെന്ററും ടൈഗർ സഫാരിയും ആരംഭിക്കും; മന്ത്രി ഷിബു ബേബി ജോൺ

Shibu Baby John @ Puthur Zoo
Shibu Baby John @ Puthur Zoo
Edited By:
Updated on: 
1 min read

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിനോടനുബന്ധിച്ച് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. ഇതിന്റെ രണ്ടാം ഘട്ടമായി ടൈഗർ സഫാരി, ഡീർ സഫാരി എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തരമായി മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സുവോളജിക്കൽ പാർക്കിന്റെ പ്രവർത്തനങ്ങൾ പ്രാദേശിക പഞ്ചായത്തിന് കൂടി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും, തൃശൂർ സുവോളജിക്കൽ പാർക്കിനെ അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സുവോളജിക്കൽ പാർക്കിൽ ഓൺലൈൻ ടിക്കറ്റിംഗ് സോഫ്റ്റ്‌വെയറിന്റെയും നിരീക്ഷണ ക്യാമറ സംവിധാനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന രണ്ട് മാസത്തിനകം തൃശൂർ നഗരത്തിലെ ചെമ്പൂക്കാവിൽ സ്ഥിതി ചെയ്യുന്ന പഴയ മൃഗശാലയിലുള്ള മുഴുവൻ മൃഗങ്ങളെയും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും. പുത്തൂർ ഗ്രാമപഞ്ചായത്തിനും അനുബന്ധ പഞ്ചായത്തുകൾക്കും സാമ്പത്തികമായി പ്രയോജനകരമാകുന്ന രീതിയിൽ പാർക്കിനെ മാറ്റുന്നതിന് എല്ലാവിധ കൂട്ടായ പ്രവർത്തനങ്ങളുമുണ്ടാകുമെന്ന് മന്ത്രി ഓ.ജെ. ജനീഷും വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരി 28-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിനു ശേഷം ഇതുവരെ 5.5 ലക്ഷം പേരാണ് സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനെത്തിയത്.

Summary

Minister Shibu Baby John has announced plans to establish a rescue and rehabilitation center and advance procedures for tiger and deer safaris at the Puthur Zoological Park in Thrissur, while inaugurating new online ticketing and surveillance systems.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER