സ്കോഡ കൈലാക്കിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 1.75 ലക്ഷം രൂപ; യുവാവിന്റെ വാഹനപ്രേമം ശ്രദ്ധേയമാകുന്നു

'KL 75 F 7575' എന്ന ഇഷ്ട നമ്പർ സ്വന്തമാക്കി
Skoda Kylaq Fancy Number
Skoda Kylaq Fancy Number
Edited By:
Updated on: 
1 min read

തൃശ്ശൂർ: ഫാൻസി നമ്പറുകളോടുള്ള വാഹനപ്രേമികളുടെ ആവേശം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. 15,95,000 രൂപ വിലവരുന്ന പുതിയ സ്കോഡ കൈലാക്ക് വാഹനം സ്വന്തമാക്കിയ ടിഎസ് ഷാലിൻ ആണ് തന്റെ വാഹനത്തിന് പ്രത്യേക നമ്പർ ലഭ്യമാക്കാൻ വൻ തുക ചെലവഴിച്ചത്. 'KL 75 F 7575' എന്ന ഇഷ്ട നമ്പർ സ്വന്തമാക്കാൻ അദ്ദേഹം മുടക്കിയത് 1,75,000 രൂപയാണ്.

തൃശ്ശൂർ പെരിങ്ങോട്ടുകര തൗടേരി വീട്ടിൽ സലാഹുദീന്റെ മകനാണ് ടിഎസ് ഷാലിൻ. പുതിയ വാഹനം വാങ്ങിയതോടൊപ്പം അതിനുള്ള ഫാൻസി നമ്പറിനായി മുടക്കിയ ഭീമമായ തുകയും ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാഹനപ്രേമികൾക്കിടയിലും ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. വാഹനത്തിന്റെ മൂല്യത്തോടൊപ്പം ആഗ്രഹിച്ച നമ്പർ സ്വന്തമാക്കാൻ അതിശയിപ്പിക്കുന്ന തുക മാറ്റിവെച്ച ഉടമയുടെ ആവേശത്തെ കൗതുകത്തോടെയാണ് ജനം നോക്കിക്കാണുന്നത്.

Summary

Demonstrating an exceptional passion for vehicle customization, Shalin T.S. from Thrissur has shelled out Rs 1.75 lakh solely for a fancy registration number (KL 75 F 7575) for his newly purchased Skoda Kylaq

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER