ചൂട് വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് അച്ഛനെ കൊന്നു; മകൻ അറസ്റ്റിൽ

പുതുക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
crime news
Son Arrested for Allegedly Killing 70-Year-Old Father by Pouring Hot Rice Gruel on Him in Thrissur
Edited By:
Updated on: 
1 min read

തൃശൂർ: ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വൃദ്ധൻ മരിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. പിതാവിനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയത് മകൻ ആണെന്ന് അന്വേഷത്തിൽ കണ്ടെത്തി. കേസിൽ മകൻ വിനോദിനെ (37) പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ ഞെള്ളൂർ സ്വദേശി കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്.

crime news
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്വന്തം വീട്ടിൽവച്ച് പൊള്ളലേറ്റ ഗോപാലകൃഷ്ണനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ 2.30ന് മരിച്ചിരുന്നു.

ഗോപാലകൃഷ്ണന്റെ സഹോദരൻ മണികണ്ഠൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുതുക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഗോപാലകൃഷ്ണനെ മകൻ വിനോദ് നിരന്തരം ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു.

crime news
എഡിജിപി അജിത്കുമാറിന് തിരിച്ചടി; സസ്‌പെന്‍ഷന്‍ 4 മാസത്തേക്ക് കൂടി നീട്ടി

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ ദേഹത്ത് വിനോദ് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചതാണെന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

മാള പൊലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത മോഷണശ്രമക്കേസിലും വിനോദ് പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.

crime news
ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍
Summary

Son Arrested for Allegedly Killing 70-Year-Old Father by Pouring Hot Rice Gruel on Him in Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com