ആലപ്പുഴ ബീച്ച് ടൂറിസം വികസന പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കും: കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ ബീച്ചിന് പുറമെ സംസ്ഥാനത്തെ മറ്റ് അഞ്ച് ബീച്ചുകളിൽക്കൂടി ടൂറിസം വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി
Suresh Gopi @Alappuzha
Suresh Gopi @Alappuzha
Edited By:
Updated on: 
1 min read

ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ബീച്ചിൽ നടപ്പാക്കുന്ന ടൂറിസം വികസന പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതി വാതക വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ മുൻപ് വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും, കഴിഞ്ഞ ഓഗസ്റ്റിൽ പദ്ധതി പ്രദേശം സന്ദർശിച്ചതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബീച്ചിലെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിർമ്മാണം പൂർത്തിയാക്കേണ്ട സമയപരിധി നേരത്തെ തന്നെ അവസാനിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെയും മലമ്പുഴയിലെയും പദ്ധതികൾ ഡിസംബറിൽ പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. എന്നാൽ മലമ്പുഴയിൽ കേന്ദ്രസർക്കാർ നിർദേശിച്ച സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാക്കരുതെന്ന് ഒരു എം.എൽ.എ. നിർദേശം നൽകിയിട്ടുണ്ടെന്ന് സുരേഷ് ഗോപി ആരോപിച്ചു. മലമ്പുഴയിലും നേരിട്ട് സന്ദർശനം നടത്തുമെന്നും ഇതിന്റെ വിശദാംശങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ആലപ്പുഴ ബീച്ചിന് പുറമെ സംസ്ഥാനത്തെ മറ്റ് അഞ്ച് ബീച്ചുകളിൽക്കൂടി ടൂറിസം വികസന പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴ ബീച്ചിലെ വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി എത്തിയ മന്ത്രിക്കൊപ്പം ജില്ലാ കളക്ടർ ഷാജി വി. നായർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

Summary

Union Minister Suresh Gopi announced that the Swadesh Darshan tourism development works at Alappuzha beach will be completed by December, while criticizing previous implementation delays and alleging political interference in the Malampuzha project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER