കരാർ ലംഘിച്ച് തമിഴ്‌നാടിന്റെ ജലചൂഷണം; ചിറ്റൂരിലും നെന്മാറയിലും കർഷക ആശങ്ക; അടിയന്തര യോഗത്തിന് കേരളം

ചാലക്കുടിപ്പുഴയും അതിരപ്പിള്ളിയും പ്രതിസന്ധിയിൽ
kerala sholayar dam
ഷോളയാർ ഡാം
Edited By:
Updated on: 
1 min read

തൃശൂർ: അന്തർസംസ്ഥാന നദീജല കരാറിലെ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി തമിഴ്‌നാട് ഏകപക്ഷീയമായി വെള്ളം വഴിതിരിച്ചുവിടുന്നത് കേരളത്തിന് കനത്ത തിരിച്ചടിയാകുന്നു. ഷോളയാറിൽ നിന്ന് കേരളത്തിന് ന്യായമായി ലഭിക്കേണ്ട ജലം തമിഴ്നാട് പൂർണ്ണമായി വിട്ടുനൽകാത്തതോടെ ചാലക്കുടിപ്പുഴയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായി. പ്രകൃതിരമണീയമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ക്രമേണ ഇല്ലാതാകുമോയെന്ന ആശങ്കയ്ക്കൊപ്പം, ചിറ്റൂർ, നെന്മാറ മേഖലകളിലെ ആയിരക്കണക്കിന് നെൽക്കർഷകരും കൃഷി പ്രതിസന്ധിയിലാകുമെന്ന ഭീതിയിലാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.

kerala sholayar dam
കണ്ണൂർ നഗരത്തിൽ നവംബർ 10-ന് ഓട്ടോറിക്ഷ പണിമുടക്ക്: അനധികൃത സർവീസുകൾക്കെതിരെ നടപടി വേണമെന്ന് സംയുക്ത സമിതി

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംയുക്ത ജല നിയന്ത്രണ ബോർഡ് യോഗം ഈ മാസം 9-നോ 13-നോ വിളിച്ചുചേർക്കാൻ കേരളം നിർദ്ദേശിച്ചു. അന്തർസംസ്ഥാന കരാർ പ്രോട്ടോക്കോൾ അനുസരിച്ച് അടുത്ത ഔദ്യോഗിക യോഗം വിളിച്ചുചേർക്കേണ്ട ബാധ്യത കേരളത്തിനാണെന്ന് ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തിങ്കളാഴ്ച തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി അന്തിമ തീയതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്,സുമേഷ് അച്യുതൻ, കെ പ്രേമൻ എന്നിവരും ജലസേചന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് സംയുക്ത ബോർഡ് യോഗം ഉടൻ വിളിച്ചുചേർക്കാൻ ധാരണയായത്.

kerala sholayar dam
തൃശ്ശൂർ വരന്തരപ്പിള്ളിയിൽ മദ്യപാനത്തിനിടെ തർക്കം: എയർഗൺ ഉപയോഗിച്ച് വെടിവെപ്പ്; യുവാവിന് പരിക്ക്

പറമ്പിക്കുളം റിസർവോയറിൽ നിന്ന് തമിഴ്‌നാട് ആവശ്യമായ തോതിൽ വെള്ളം തുറന്നുവിട്ടില്ലെങ്കിൽ വരാനിരിക്കുന്ന കൃഷി സീസണിലേക്കുള്ള മുഴുവൻ പദ്ധതികളും തകിടം മറിയുമെന്നാണ് ചിറ്റൂർ, നെന്മാറ മേഖലകളിലെ കർഷകരുടെ പ്രധാന ആശങ്ക. ഇതിനുപുറമെ, ചാലക്കുടിപ്പുഴയിലെ നീരൊഴുക്ക് ഗണ്യമായി നിലയ്ക്കുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ വശ്യതയെയും പൂർണ്ണമായി ബാധിക്കും. അന്തർസംസ്ഥാന കരാർ വ്യവസ്ഥകൾ പ്രകാരം ഷോളയാർ ഉപതടത്തിൽ നിന്ന് പ്രതിവർഷം 348 ദശലക്ഷം ഘനമീറ്റർ (MCM) വെള്ളം ജൂലൈ 1 മുതൽ ഫെബ്രുവരി 1 വരെയുള്ള കാലയളവിനുള്ളിൽ തമിഴ്നാട് കേരളത്തിന് കൃത്യമായി വിതരണം ചെയ്യേണ്ടതുണ്ട്. എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കാതെ തമിഴ്നാട് നടത്തുന്ന ജലചൂഷണത്തിനെതിരെ ശക്തമായ നിയമപരവും നയതന്ത്രപരവുമായ നിലപാട് സ്വീകരിക്കാനാണ് കേരളത്തിന്റെ തീരുമാനം.

Summary

Kerala has intervened to address escalating concerns over Tamil Nadu's alleged breach of interstate water pacts by illegally diverting allocated water from the Sholayar sub-basin, threatening the ecological flow of the Chalakudy River and the iconic Athirappilly waterfalls

X

FOLLOW US

ON GOOGLE DISCOVER