'ഡേവിഡേട്ടാ.. കിങ്ഫിഷറുണ്ടാ.. ചിൽഡ്!' ഒരൊറ്റ സീനിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ തൂവാനത്തുമ്പികളിലെ ഡേവിഡേട്ടൻ എന്ന നാളോത്ത് കൃഷ്ണൻകുട്ടി

സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാരങ്ങാവെള്ളം കാച്ചലും കിങ്ഫിഷർ ചിൽഡുമെല്ലാം മലയാളികളുടെ സംസാരഭാഷയുടെ ഭാഗമായി തുടരുന്നു.
Thoovanathumbikal Barman Davidettan
Thoovanathumbikal Barman Davidettan
Edited By:
Updated on: 
1 min read

തൃശ്ശൂർ: നാളോത്ത് കൃഷ്ണൻകുട്ടി അഥവാ കൃഷ്ണൻ എന്ന പേര് പറഞ്ഞാൽ ഒരുപക്ഷേ പുതിയ തലമുറയിലെ പലർക്കും അറിയണമെന്നില്ല. എന്നാൽ, "ഡേവിഡേട്ടാ.. കിങ്ഫിഷറുണ്ടാ.. ചിൽഡ്!" എന്ന മോഹൻലാലിന്റെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസ്സിൽ അനശ്വരനായ ബാർമാൻ ഡേവിഡേട്ടനെ മറക്കാത്തവരായി ആരുമുണ്ടാകില്ല. പത്മരാജന്റെ ക്ലാസിക് ചിത്രമായ 'തൂവാനത്തുമ്പികളിൽ' ബാർ അറ്റൻഡറായി ഒരൊറ്റ ഷോട്ടിൽ വന്നുപോകുന്ന കൃഷ്ണൻകുട്ടി, വിടവാങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും മലയാളികളുടെ നിത്യജീവിതത്തിലെ സംഭാഷണങ്ങളിലൂടെ ഇന്നും ജീവിക്കുകയാണ്.

തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ പൂച്ചിന്നിപ്പാടം സ്വദേശിയായിരുന്നു നാട്ടുകാരുടെ പ്രിയപ്പെട്ട കൃഷ്ണേട്ടൻ എന്ന നാളോത്ത് കൃഷ്ണൻകുട്ടി. 2017 ഏപ്രിലിൽ എൺപത്തിനാലാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അമേച്വർ നാടകനടനും പൊതുപ്രവർത്തകനുമായിരുന്ന കൃഷ്ണൻകുട്ടിക്ക് നാടകത്തോടുള്ള അഭിനിവേശം മരണം വരെയും ഒപ്പമുണ്ടായിരുന്നു. വലച്ചിറയിലെ നാടക സമിതികളിലൂടെ നിരവധി നാടകങ്ങളിൽ വേഷമിട്ട ശേഷമാണ് അദ്ദേഹം ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. 1984-ൽ പുറത്തിറങ്ങിയ 'ഉണരൂ' ആയിരുന്നു ആദ്യ ചിത്രം.

A scene from the movie Sandesham
A scene from the movie Sandesham

തൂവാനത്തുമ്പികളിൽ വളരെ ചെറിയൊരു വേഷമായിരുന്നിട്ടും മോഹൻലാലിനും അശോകനും ഡോ. അലക്സ് മാത്യുവിനുമൊപ്പം ആ ബാർ രംഗം കൃഷ്ണൻകുട്ടി അവിസ്മരണീയമാക്കി. ജയകൃഷ്ണന്റെ തൃശ്ശൂർ ശൈലിയിലുള്ള ചോദ്യത്തിന് വാ പൊത്തി ചിരിക്കുന്ന ഡേവിഡേട്ടന്റെ ഭാവം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. സിനിമ പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാരങ്ങാവെള്ളം കാച്ചലും കിങ്ഫിഷർ ചിൽഡുമെല്ലാം മലയാളികളുടെ സംസാരഭാഷയുടെ ഭാഗമായി തുടരുന്നു.

തൂവാനത്തുമ്പികൾക്ക് പുറമെ സത്യൻ അന്തിക്കാടിന്റെ മിക്കവാറും സിനിമകളിൽ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യമുണ്ടായിരുന്നു. പൊന്മുട്ടയിടുന്ന താറാവ്, മഴവിൽക്കാവടി, തലയണമന്ത്രം, വരവേൽപ്പ്, ഗോളാന്തര വാർത്തകൾ, പ്രിയദർശന്റെ കടത്തനാടൻ അമ്പാടി, പ്രിയനന്ദനന്റെ നെയ്ത്തുകാരൻ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 'സന്ദേശം' സിനിമയിൽ ശങ്കരാടിയുടെ സഖാവ് കുമാരപിള്ള സാർ നടത്തുന്ന പ്രശസ്തമായ താത്വിക അവലോകന രംഗത്ത് ബീഡി പുകയ്ക്കുന്ന കൊമ്പൻ മീശക്കാരൻ സഖാവായി എത്തിയതും കൃഷ്ണൻകുട്ടിയായിരുന്നു. വെള്ള ഷർട്ടും മുണ്ടും ധരിച്ച് പുഞ്ചിരിയോടെ നടന്നുനീങ്ങിയിരുന്ന നാട്ടുകാരുടെ കൃഷ്ണേട്ടൻ, പൂച്ചിന്നിപ്പാടത്തെ കുടുംബവീടിന്റെ ചുവരിൽ ഇന്നും മീശപിരിച്ച ഡേവിഡേട്ടന്റെ രൂപത്തിൽ ഓർമ്മയായി നിറഞ്ഞുനിൽക്കുന്നു.

Summary

Remembering Naloth Krishnankutty, the theatre artist from Thrissur who became immortal in Malayalam cinema history as the iconic barman 'Davidettan' in Padmarajan's classic Thoovanathumbikal, alongside his memorable appearances in several other beloved films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

mg sreekumar
Sangeeth Prathap, Ancy
overthinking at night
Seema Vineeth
X

FOLLOW US

ON GOOGLE DISCOVER