തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏകാദശി നിറമാല ചടങ്ങുകൾക്ക് തുടക്കമായി: മഹോത്സവം ഡിസംബർ നാലിന്

41 ദിവസങ്ങളിൽ വിശേഷാൽ പൂജകളും ദീപാരാധനയും നിറമാലയും നടക്കും
Thriprayar Ekadasi
Thriprayar Ekadasi
Edited By:
Updated on: 
1 min read

തൃപ്രയാർ : മധ്യകേരളത്തിലെ പ്രമുഖ വൈഷ്ണവ തീർത്ഥാടന കേന്ദ്രമായ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏകാദശി മഹോത്സവത്തിന് മുന്നോടിയായുള്ള 41 ദിവസം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ നിറമാല ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് തുടക്കം കുറിച്ച് തിരുനടയിൽ ഭദ്രദീപം തെളിച്ചു. ഡിസംബർ നാലിനാണ് ഭക്തർ കാത്തിരിക്കുന്ന പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ആഘോഷം നടക്കുന്നത്.

തുടർന്ന് നടന്ന ചടങ്ങുകളിൽ കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം. മനോജ് കുമാർ, ദേവസ്വം മാനേജർ വി.എസ്. മനോജ് എന്നിവർ പങ്കെടുത്തു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, സനാതനധർമ്മ പാഠശാല പ്രതിനിധികൾ, ക്ഷേത്ര ജീവനക്കാർ, നാട്ടുകാർ ഉൾപ്പെടെ നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നിരുന്നു. ഏകാദശി ദിവസമായ ഡിസംബർ നാലുവരെയുള്ള തുടർച്ചയായ 41 ദിവസങ്ങളിലും തൃപ്രയാർ തേവരുടെ തിരുമുമ്പിൽ ഭക്തിനിർഭരമായ വിശേഷാൽ പൂജകളും പ്രത്യേക ദീപാരാധനയും വർണ്ണാഭമായ നിറമാലയും അരങ്ങേറും.

Thriprayar Ekadasi
Thriprayar Ekadasi

മണ്ഡലകാലത്തിന്റെ പുണ്യത്തിനൊപ്പം നിറമാല ചടങ്ങുകൾ കൂടി ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ഭക്തരാണ് തൃപ്രയാറിലേക്ക് ഒഴുകിയെത്തുക. ഇതിനായുള്ള വിപുലമായ ക്രമീകരണങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡും ക്ഷേത്ര ഉപദേശക സമിതിയും ചേർന്ന് ഒരുക്കിയിട്ടുണ്ട്.

Summary

The sacred 41-day ceremonial rituals of 'Niramala', leading up to the renowned annual Ekadasi festival, commenced with devout solemnity at the historic Thriprayar Sree Ramaswamy Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com