ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

ഇന്ദിരയുടെ മുഖത്ത് തലയിണ അമർത്തി ഞരമ്പ് മുറിച്ച നിലയിൽ
Thrissur Murder Suicide
Thrissur Murder Suicide
Edited By:
Updated on: 
1 min read

തൃശൂർ: പാലിയേക്കര ചിറ്റിശ്ശേരിയിൽ നാടിനെ നടുക്കി ദാരുണ സംഭവം. ഭിന്നശേഷിക്കാരിയായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി ചാമപറമ്പിൽ ഇന്ദിര (63), സഹോദരൻ അപ്പു (58) എന്നിവരാണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ അപ്പുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. മാനസികാസ്വാസ്ഥ്യവും ശാരീരിക വെല്ലുവിളികളും നേരിട്ടിരുന്ന സഹോദരിയെ പരിചരിക്കാനും സംരക്ഷിക്കാനുമുള്ള കടുത്ത മാനസിക പ്രയാസങ്ങളാണ് അരുംകൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

തിങ്കളാഴ്ച രാവിലെയാണ് ഇന്ദിരയെ കിടപ്പുമുറിയിലും അപ്പുവിനെ വീടിന്റെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ കൈയിലെ ഞരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച നിലയിലുമായിരുന്നു. അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് അപ്പുവിന്റെ മൃതദേഹം കണ്ടെത്തിയത്.

അപ്പുവിന്റെ മകനും എക്സൈസ് ഉദ്യോഗസ്ഥനുമായ വൈഷ്ണവ് രാവിലെ ഉറക്കമുണർന്ന് താഴത്തെ നിലയിലെത്തിയപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയിൽ കണ്ടത്. ഇന്ദിരയ്ക്കും അപ്പുവിനും പുറമെ വൈഷ്ണവും ഭാര്യയും ഇവരുടെ രണ്ട് മക്കളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു വൈഷ്ണവും കുടുംബവും ഉറങ്ങിയിരുന്നത്.

രാവിലെ വൈഷ്ണവിന്റെ ഭാര്യ ഉണർന്നപ്പോൾ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ഇവർ വൈഷ്ണവിനെ ഫോണിൽ വിളിച്ച് ഉണർത്തുകയും വാതിൽ തുറപ്പിക്കുകയുമായിരുന്നു

Summary

In a heartbreaking incident at Chittissery near Paliyekkara in Thrissur, a 58-year-old man allegedly murdered his differently-abled elder sister before taking his own life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com